ad
Deshabhimani

അയർലൻഡ് പരമ്പര: മോശം റെക്കോഡ് സ്വന്തമാക്കി പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണ

prasidh

പ്രസിദ്ധ് കൃഷ്ണ|Photo:PTI

വെബ് ഡെസ്ക്

Published on Jun 27, 2026, 07:09 PM | 1 min read

തിരുവനന്തപുരം : ട്വന്റി20 കരിയറിൽ ഒരു മോശം റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണ. തുടർച്ചയായ രണ്ട് ട്വന്റി20 ഇന്നിങ്‌സുകളിലായി 125 റൺസ് വഴങ്ങുന്ന ആദ്യ ബൗളറായി താരം മാറി. അയർലൻഡിനെതിരായ മത്സരത്തിൽ നാല് ഓവറിൽ വിക്കറ്റൊന്നും വീഴ്ത്താതെ 57 റൺസാണ് താരം വിട്ടുകൊടുത്തത്. 2023ൽ ഗുവാഹത്തിയിൽ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ 68 റൺസ് വഴങ്ങിയതായിരുന്നു ഇതിനു മുൻപുള്ള മോശം പ്രകടനം.


ഏഴാം ഓവറിൽ ബൗൾ ചെയ്യാനെത്തിയ താരം മികച്ച തുടക്കമാണ് നൽകിയതെങ്കിലും, പിന്നീട് രണ്ട് സിക്‌സറുകൾ വഴങ്ങി ആ ഓവറിൽ മാത്രം 14 റൺസ് വിട്ടുകൊടുത്തു. എന്നാൽ അവസാന ഓവറിലെ ആദ്യ പന്ത് ജോർജ് ഡോക്രേൽ ബൗണ്ടറിയിലേക്ക് പായിച്ചു. തൊട്ടുപിന്നാലെ ഡെലാനി ഫോറും തുടർച്ചയായി മൂന്ന് സിക്‌സറുകളും നേടി കളം നിറഞ്ഞതോടെ ആ ഓവറിൽ മാത്രം 27 റൺസാണ് പ്രസിദ്ധ് വിട്ടുകൊടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home