കമ്മിൻസിന് പരിക്ക്, ആഷസ് കളിക്കും


Sports Desk
Published on Sep 03, 2025, 12:01 AM | 1 min read
മെൽബൺ
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസിന് പരിക്ക്. പുറംവേദനയ്‌ക്ക് ചികിത്സ തേടിയിട്ടുണ്ട്. ന്യൂസിലൻഡ്, ഇന്ത്യ ടീമുകൾക്കെതിരെയുള്ള ഏകദിന–ട്വന്റി20 പരമ്പരകൾ നഷ്ടമാകും. എന്നാൽ നവംബർ 21ന് തുടങ്ങുന്ന ഇംഗ്ലണ്ടുമായുള്ള ആഷസ് ടെസ്‌റ്റിൽ വലംകൈയൻ പേസർ തിരിച്ചെത്തും.










0 comments