ad
Deshabhimani

ഓസ്‌ട്രേലിയൻ ക്യാപ്റ്റന് റെക്കോർഡ് പ്രതിഫലം; 100 കോടിയുടെ വമ്പൻ ഓഫറുമായി ബോർഡ് രംഗത്ത്

pat cummins

Photo Credit: AFP

വെബ് ഡെസ്ക്

Published on May 07, 2026, 05:42 PM | 1 min read

സിഡ്‌നി: ഓസ്‌ട്രേലിയൻ ദേശീയ ടീമിനായുള്ള സേവനം ഉറപ്പാക്കാൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് വമ്പൻ കരാർ വാഗ്ദാനം ചെയ്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ടെസ്റ്റ് ക്രിക്കറ്റിന് മുൻഗണന നൽകുന്നതിനൊപ്പം കമ്മിൻസിനെ ദേശീയ ടീമിൽ തന്നെ നിലനിർത്താനായി മൂന്ന് വർഷത്തേക്ക് 12 മില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 100 കോടി രൂപ) കരാറാണ് ബോർഡ് മുന്നോട്ട് വെച്ചിരിക്കുന്നത്. പ്രതിവർഷം 4 മില്യൺ ഡോളർ (ഏകദേശം 33 കോടി രൂപ) കമ്മിൻസിന് ലഭിക്കുമെന്ന് 'സിഡ്‌നി മോർണിംഗ് ഹെറാൾഡ്' റിപ്പോർട്ട് ചെയ്യുന്നു.


അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ആഗോള ടി20 ലീഗുകളിൽ സജീവമാകാൻ ഒരു ഐപിഎൽ ഫ്രാഞ്ചൈസി കമ്മിൻസിന് 10 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിന്റെ (ഏകദേശം 55 കോടി രൂപ) കരാർ വാഗ്ദാനം ചെയ്തതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സൂപ്പർ താരത്തെ കൈവിടാതിരിക്കാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയ ചരിത്രപരമായ നീക്കം നടത്തിയത്. കളിക്കുന്ന മത്സരങ്ങളുടെ എണ്ണം നോക്കാതെ തന്നെ കമ്മിൻസിന് ഈ ഉയർന്ന തുക നൽകാനാണ് ബോർഡിന്റെ തീരുമാനം.


എല്ലാ ഫോർമാറ്റുകളിലും മികച്ച പ്രകടനം നടത്തുന്ന താരങ്ങൾക്ക് മെച്ചപ്പെട്ട പ്രതിഫലവും സുരക്ഷിതത്വവും നൽകേണ്ടത് അത്യാവശ്യമാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഹെഡ് ഓഫ് ക്രിക്കറ്റ് ജെയിംസ് അൽസോപ്പ് പറഞ്ഞു. പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ് എന്നിവരെപ്പോലെ വാണിജ്യ മൂല്യമുള്ള താരങ്ങൾക്കായി വിദേശ ലീഗുകളിൽ നിന്ന് വലിയ സമ്മർദ്ദമുണ്ടെന്നും അവരെ ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ ഉറപ്പിച്ചുനിർത്തുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.


അതേസമയം, ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കുന്ന കമ്മിൻസ് മികച്ച പ്രകടനവുമായി മുന്നേറുകയാണ്. ബുധനാഴ്ച നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ നേടിയ 33 റൺസ് വിജയം ടീമിന്റെ മികവാണെന്ന് കമ്മിൻസ് പറഞ്ഞു. ബൗളിംഗിലെ മികച്ച പ്രകടനത്തിന് പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ അദ്ദേഹം, നിലവിൽ സൺറൈസേഴ്‌സിനെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home