ad
Deshabhimani

print edition രണ്ട്‌ ടെസ്‌റ്റിൽ കമ്മിൻസില്ല

Pat Cummins
വെബ് ഡെസ്ക്

Published on Dec 24, 2025, 12:00 AM | 1 min read


മെൽബൺ

ആഷസ്‌ പരമ്പരയിൽ ശേഷിക്കുന്ന രണ്ട്‌ ടെസ്‌റ്റിലും ഓസ്ട്രേലിയൻ ക്യാപ്‌റ്റൻ പാറ്റ്‌ കമ്മിൻസും സ്‌പിന്നർ നതാൻ ല്യോണും കളിക്കില്ല. സ്‌റ്റീവ്‌ സ്‌മിത്താണ്‌ ക്യാപ്റ്റൻ. പേസ്‌ ബ‍ൗളർ ജയ്‌ റിച്ചാർഡ്‌സണും ടീമിലെത്തി. ആദ്യ മൂന്ന്‌ ടെസ്‌റ്റും ജയിച്ച്‌ ഓസീസ്‌ പരമ്പര നേടിയിരുന്നു. പരിക്ക് കാരണം കമ്മിൻസ്‌ മൂന്നാം ടെസ്‌റ്റ്‌ മാത്രമാണ്‌ കളിച്ചത്‌.


ഇംഗ്ലണ്ടിനെതിരെ ഓസീസ് പരമ്പര ഉറപ്പിച്ചതോടെയാണ് കമ്മിൻസിന് വിശ്രമം അനുവദിച്ചത്. ല്യോണിണും പരിക്കുണ്ടായിരുന്നു. ഇരുവരുടെയും സാമിപ്യം അത്യാവശ്യമല്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വിലയിരുത്തി. 26ന്‌ മെൽബണിലാണ്‌ നാലാം ടെസ്‌റ്റ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home