ad
Deshabhimani

പത്താം സ്ഥാനത്ത് മുംബൈ; പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ അതൃപ്തിയുമായി മുൻ താരങ്ങൾ

hardik

Photo Credit: Social Media

വെബ് ഡെസ്ക്

Published on Apr 20, 2026, 04:39 PM | 1 min read

മുംബൈ: ഐപിഎല്ലിൽ തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങുന്ന മുംബൈ ഇന്ത്യൻസ് ബാറ്റിംഗിലും ബൗളിംഗിലും വലിയ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ. നായകൻ ഹാർദിക് പാണ്ഡ്യ ബാറ്റിംഗിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും പഴയതുപോലെ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാനുള്ള കരുത്ത് പാണ്ഡ്യ വീണ്ടെടുക്കണമെന്നും മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ആവശ്യപ്പെട്ടു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ചോപ്രയുടെ പ്രതികരണം. നിലവിൽ പത്താം സ്ഥാനത്തുള്ള ടീമിന് ഭയമില്ലാത്ത സമീപനവും പുതിയ പരീക്ഷണങ്ങളും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പാണ്ഡ്യയുടെ വ്യക്തിഗത ഫോമിനൊപ്പം മുംബൈയുടെ ബൗളിംഗ് നിരയും വലിയ തകർച്ചയിലാണ്. അഞ്ച് മത്സരങ്ങളിൽ നിന്നായി 10.26 എന്ന ഉയർന്ന എക്കണോമി റേറ്റിൽ 972 റൺസാണ് മുംബൈ ബൗളർമാർ വിട്ടുനൽകിയത്. ഏപ്രിൽ 16-ന് പഞ്ചാബ് കിംഗ്‌സിനെതിരെ 195 റൺസ് എന്ന മികച്ച സ്കോർ ഉയർത്തിയിട്ടും അത് പ്രതിരോധിക്കാൻ ബൗളർമാർക്ക് കഴിയാത്തത് ടീമിന് വലിയ തിരിച്ചടിയായി. ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് വെറും 81 റൺസും രണ്ട് വിക്കറ്റും മാത്രമാണ് ഹാർദിക്കിന്റെ സമ്പാദ്യം.


അതേസമയം, ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെ വിമർശിച്ചുകൊണ്ട് മുൻ താരം മനോജ് തിവാരിയും രംഗത്തെത്തി. ടീമിന് സ്ഥിരത നൽകുന്നതിനായി അഞ്ച് തവണ കിരീടം നേടിക്കൊടുത്ത രോഹിത് ശർമ്മയെ വീണ്ടും ക്യാപ്റ്റനാക്കുന്ന കാര്യം മുംബൈ ഇന്ത്യൻസ് ഗൗരവമായി ചിന്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർച്ചയായ തോൽവികളോടെ നായകൻ എന്ന നിലയിൽ ഹാർദിക്കിന് മേൽ സമ്മർദ്ദം ഏറുകയാണ്. വരും മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിൽ താരത്തിനെതിരെയുള്ള വിമർശനങ്ങൾ കൂടുതൽ ശക്തമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home