print edition വിവാദങ്ങളൊഴിയാതെ പാകിസ്ഥാൻ ക്രിക്കറ്റ്; മിസ്‌ബ രാജിവച്ചു

ലാഹോർ : പാകിസ്ഥാൻ ക്രിക്കറ്റിൽ വിവാദങ്ങൾ അവസാനിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽനിന്ന് പരിശീലകരെയും ഏഴ് കളിക്കാരെയും പിൻവലിച്ചതിന് പിന്നാലെ മുഖ്യ സെലക്ടറും മുൻ ക്യാപ്‌റ്റനുമായ മിസ്‌ബാ ഉൾ ഹഖ് രാജിവച്ചു.
കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ട് പര്യടനത്തിലുള്ള ടെസ്റ്റ് ടീം കോച്ച് സർഫറാസ് അഹമ്മദ്, ബൗളിങ് കോച്ച് ഉമർ ഗുൽ, കളിക്കാരായ മുഹമ്മദ് റിസ്വാൻ, ഇമാം ഉൾ ഹഖ്, സൽമാൻ അഗ, അലി ഉസ്‌മാൻ, ആമിർ ജമാൽ, അവൈസ് സഫാർ, ഖുറാം ഷഹ്‌സാദ് എന്നിവരെ പാക് മാനേജ്‌മെന്റ് തിരിച്ചുവിളിച്ചത്. ഇൗ നടപടിയിൽ പ്രതിഷേധിച്ചാണ് മിസ്‌ബയുടെ രാജി. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിങ് ഉപദേശകസ്ഥാനവും ഒഴിഞ്ഞു.
മൂന്ന് മത്സര പരമ്പരയിൽ ആദ്യ രണ്ട് കളിയും ടീം തോറ്റിരുന്നു. ബുധനാഴ്‌ചയാണ് പാക്–ഇംഗ്ലണ്ട് അവസാന ടെസ്റ്റ്. ഏകദിന–ട്വന്റി20 പരിശീലകനായ മൈക്ക് ഹെസെനെ ചുമതലയേൽപ്പിച്ചിട്ടുണ്ട്. അഞ്ച് പുതുമുഖങ്ങളെയും ഉൾപ്പെടുത്തി.










0 comments