സനീഷ്‌കുമാര്‍ ജോസഫ് എംഎൽഎ രാജിവയ്ക്കണം
സിപിഐ എം പ്രതിഷേധിച്ചു

സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊരട്ടിയില്‍ നടത്തിയ ധര്‍ണ സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ പി തോമസ് ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി
അഴിമതിക്കേസില്‍ പ്രതിചേർത്ത് കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ട സാഹചര്യത്തിൽ സനീഷ്‌കുമാര്‍ ജോസഫ് എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം. സിപിഐ എം കൊരട്ടി ഇൗസ്റ്റ്, വെസ്റ്റ് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൊരട്ടിയില്‍ നടത്തിയ ജനകീയ ധര്‍ണ ഏരിയ കമ്മിറ്റിയംഗം കെ പി തോമസ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ ആര്‍ സുമേഷ് അധ്യക്ഷനായി. അഡ്വ. കെ എ ജോജി, എം ജെ ബെന്നി, എ എ ബിജു, കെ കെ രാജന്‍, ലിജോ ജോസ്, ജയരാജ് ആറ്റപ്പാടം, പി സി ബിജു എന്നിവര്‍ സംസാരിച്ചു.









0 comments