പഹൽഗാം ഭീകരാക്രമണം: ഐപിഎല്ലിൽ വെടിക്കെട്ടും ചിയർ ലീഡർസുമില്ല; താരങ്ങൾ കറുത്ത ആം ബാൻഡ് ധരിക്കും

ഹൈദരാബാദ്: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിന്റെ ദുഃഖസൂചകമായി ഐപിഎലിൽ താരങ്ങൾ കറുത്ത ആം ബാൻഡ് ധരിച്ച് കളത്തിലിറങ്ങും. രാജീവ് ഗാന്ധി അന്താരഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് മത്സരത്തിന് മുമ്പ് ഒരു മിനിറ്റ് മൗനമാചരിക്കുമെന്നും കളിയുടെ ഭാഗമായി നടക്കാറുള്ള വെടിക്കെട്ടും ചിയർലീഡർസും ഉണ്ടാകില്ലെന്നും ബിസിസിഐ അറിയിച്ചു.
സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൽ ഒരുമലയാളിയടക്കമുള്ള വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. സൈനിക വേഷത്തിലെത്തിയ ഭീകരർ വിനോദ സഞ്ചാരികളെ തിരഞ്ഞുപിടിച്ച് വെടിവച്ചുവീഴ്‌ത്തുകയായായിരുന്നു. അനന്ത്നാഗിലെ പ്രശസ്‌ത വിനോദസഞ്ചാരകേന്ദ്രമായ പഹൽഗാമിലെ ബൈസരൻ താഴ്‍വരയിൽ ചൊവ്വ പകൽ മൂന്നോടെയാണ് ആക്രമണമുണ്ടായത്. നിരവധിപേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ രാജസ്ഥാൻ, തമിഴ്നാട്, കർണാടകം, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നുള്ളവരും നേപ്പാൾ, യുഎഇ സ്വദേശികളുമുണ്ട്.









0 comments