സഞ്ജുവില്ല; അഫ്ഗാനെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിനവും ഒരു ടെസ്റ്റ് മത്സരങ്ങളടങ്ങിയതാണ് പരമ്പര. ശുഭ്മാൻ ഗില്ലാണ് ടീമിനെ നയിക്കുന്നത്. ഏകദിന ടീമിൽ ശ്രേയസ് അയ്യരും ടെസ്റ്റിൽ കെ എൽ രാഹുലുമാണ് വൈസ് ക്യാപ്റ്റൻ. ചൊവ്വാഴ്ച ഗുവാഹാത്തിയിൽ നടന്ന സെലക്ഷൻ കമ്മിറ്റി മീറ്റിങ്ങിന് ശേഷമാണ് ടീമിനെ പ്രഖ്യാപിച്ചത്.
സൂപ്പർ താരങ്ങളായ വിരാട് കോഹ്‍ലിയും രോഹിത് ശർമയും ഏകദിന പരമ്പര കളിക്കുന്നുണ്ട്. മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് പരിഗണിച്ചില്ല. പകരം വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷനെയാണ് ഉൾപ്പെടുത്തിയത്. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു.
ടെസ്റ്റ് ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), സായ് സുദർശൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദേവ്ദത്ത് പടിക്കൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), മാനവ് സുതാർ, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ.
ഏകദിന ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ.










0 comments