Deshabhimani

print edition ഇംഗ്ലണ്ടിനെതിരെ ട്വന്റി20: നിഖിൽ തിളങ്ങി ഓസീസിന്‌ ജയം

Nikhil Chaudhary

നിഖിൽ ച‍ൗധരി | Photo: AFP

വെബ് ഡെസ്ക്

Published on Nov 22, 2026, 12:42 AM | 1 min read

മെൽബൺ: ഡൽഹിയിൽ ജനിച്ച ഇന്ത്യൻ വംശജൻ നിഖിൽ ച‍ൗധരിയുടെ ഓൾറ‍ൗണ്ട്‌ മികവിൽ ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്ക്‌ ജയം. മൂന്ന്‌ വിക്കറ്റിന്‌ ഇംഗ്ലീഷുകാരെ തോൽപ്പിച്ചു. 188 റൺ വിജയലക്ഷ്യം ഒറ്റ പന്ത്‌ ശേഷിക്കെ മറികടന്നു.


നിഖിൽ രണ്ട്‌ വിക്കറ്റും 38 പന്തിൽ 66 റണ്ണുമടിച്ചു. വിജയ്‌ ഹസാരെ ട്രോഫിയിലുൾപ്പെടെ പഞ്ചാബിനായി കളിച്ച താരം കോവിഡ്‌ കാലത്താണ്‌ ഓസ്‌ട്രേലിയയിലേക്ക്‌ കുടിയേറിയത്‌. ഹോട്ടൽ ജോലിയെടുത്തും മറ്റും ജീവിച്ച്‌ പ്രാദേശിക ക്രിക്കറ്റിൽ സജീവമായി. 2023ൽ ബിഗ്‌ ബാഷ്‌ ലീഗ്‌ ക്ലബായ ഹൊബാർട്ട്‌ ഹുറികെയ്‌ൻസിൽ ചേർന്നത്‌ വഴിത്തിരിവായി. ഇ‍ൗ വർഷം ജൂണിൽ ബംഗ്ലാദേശിനെതിരെയാണ്‌ ഓസ്‌ട്രേലിയക്കായി അരങ്ങേറിയത്‌. ഓൾറ‍ൗണ്ടറാണ്‌ മുപ്പതുകാരൻ.


സ്‌കോർ: ഇംഗ്ലണ്ട്‌ 187/9, ഓസീസ്‌ 191/7. ചൊവ്വാഴ്‌ചയാണ്‌ രണ്ടാം ട്വന്റി20.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home