Deshabhimani

print edition ഇന്ത്യ - സിംബാബ്‌വെ രണ്ടാം ട്വന്റി20 ഇന്ന്

Indian Team
വെബ് ഡെസ്ക്

Published on Oct 18, 2026, 01:30 AM | 1 min read

റായ്‌പുർ : സിംബാബ്‌വേക്കെതിരെ പരന്പര ലക്ഷ്യമിട്ട്‌ ഇന്ത്യൻ വനിതാ ടീം ഇന്നിറങ്ങും. രാത്രി ഏഴിന്‌ റായ്‌പുർ വീർ നാരായൺ സിങ് സ്‌റ്റേഡിയത്തിലാണ്‌ രണ്ടാം ട്വന്റി20 മത്സരം.


ആദ്യ കളി ഇന്ത്യ നാല്‌ വിക്കറ്റിന്‌ ജയിച്ചിരുന്നു. സ്‌മൃതി മന്ദാന ക്യാപ്‌റ്റനായി അരങ്ങേറിയ മത്സരത്തിൽ മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയിരുന്നു. കളിയിലെ താരമായ ദീപ്‌തി ശർമയും ആദ്യ മത്സരത്തിനിറങ്ങിയ നിക്കി പ്രസാദും പൊരുതി നേടിയതാണ്‌ വിജയം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home