Deshabhimani

ഇറിഗേഷൻ കനാൽ നികത്തി

വ്യക്തിക്കെതിരെ നിവേദനം നൽകി കേരള കർഷകസംഘം

irrigation-canal-filled-in

ഇറിഗേഷൻ കനാൽ സ്വകാര്യവ്യക്തി പൈപ്പ് സ്ഥാപിച്ച് നികത്തിയതിനെതിരെ കേരള കർഷകസംഘം ഭാരവാഹികൾ ആലുവ മൈനർ ഇറിഗേഷൻ സബ് 
ഡിവിഷൻ എഎക്സ്ഇയ്ക്ക് നിവേദനം നൽകുന്നു

വെബ് ഡെസ്ക്

Published on Oct 18, 2026, 02:10 AM | 1 min read

നെടുമ്പാശേരി


ആലുവ തുരുത്ത് തുരുത്തിക്കര ഇറിഗേഷൻ കനാൽ പൈപ്പ് സ്ഥാപിച്ച് നികത്തിയ ആൾക്കെതിരെ കേരള കർഷകസംഘം ചെങ്ങമനാട് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ എഎക്സ്ഇക്ക് നിവേദനം നൽകി. തുരുത്ത് വീരഭദ്ര കാളി ക്ഷേത്രത്തിന് സമീപമുള്ള ഇറിഗേഷൻ കനാലാണ് പ്രദേശത്തെ സ്വകാര്യവ്യക്തി കയ്യേറി പൈപ്പ് സ്ഥാപിച്ച് മൂടിയത്.


കഴിഞ്ഞ ദിവസം കനാലിൽ പമ്പിങ്‌ ആരംഭിച്ചപ്പോൾ പൈപ്പിൽ മാലിന്യങ്ങൾ നിറഞ്ഞതിനെ തുടർന്ന് ഇവിടെ നീരൊഴുക്ക് പൂർണമായും തടസപ്പെടുന്ന സ്ഥിതിയുണ്ടായി. ഇതോടെ പ്രദേശത്തെ വാഴ, കപ്പ, പച്ചക്കറി കർഷകർ ആശങ്കയിലായി. നിവേദനം നൽകിയതിനെ തുടർന്ന് സ്ഥലം കൈയ്യേറിയ സ്വകാര്യ വ്യക്തിയെ കൊണ്ടുതന്നെ 20 ദിവസത്തിനകം പൂർവസ്ഥിതിയിൽ ആക്കുന്നതിന് നടപടി ഉണ്ടാകുമെന്ന് ആലുവ മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ എഎക്സ്ഇ ബിന്ദു കുമാരി അറിയിച്ചു.


കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം പി വി തോമസ്, ചെങ്ങമനാട് വില്ലേജ് കമ്മിറ്റി പ്രസിഡന്റ്‌ സി ഗോപാലകൃഷ്ണൻ, സെക്രട്ടറി കെ വി ഷാലി, ചെങ്ങമനാട് പഞ്ചായത്തംഗം ഗായത്രി വാസൻ, പി സി സുരേഷ് കുമാർ, സി ജി പ്രസാദ്, സുഗതൻ ആയില്യം, രാധാകൃഷ്ണൻ ആയില്യം, പെരിയാർ റസിഡൻസ് ഭാരവാഹി കെ സി ഔസേപ്പ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home