Deshabhimani

വാഹന വാടകയില്ല; 
കെഎംഎസ്‌സിഎൽ 
മരുന്ന് വിതരണം നിലച്ചു

വാഹനവാടക നൽകാത്തതിനെ തുടർന്ന് കരൂവണ്ണൂരിലെ കെഎംഎസ് സിഎൽ 
ഗോഡൗണിൽ ലോറികൾ നിർത്തിയിട്ടപ്പോൾ

വാഹനവാടക നൽകാത്തതിനെ തുടർന്ന് കരൂവണ്ണൂരിലെ കെഎംഎസ് സിഎൽ 
ഗോഡൗണിൽ ലോറികൾ നിർത്തിയിട്ടപ്പോൾ

വെബ് ഡെസ്ക്

Published on Oct 18, 2026, 02:00 AM | 1 min read

സ്വന്തം ലേഖകൻ നടുവണ്ണൂർ വാഹനങ്ങൾക്കുള്ള വാടക നൽകാത്തതിനെ തുടർന്ന്‌ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് വിതരണംചെയ്യേണ്ട മരുന്ന് വിതരണം സ്‌തംഭിച്ചു. കരുവണ്ണൂരിലെ കെഎംഎസ്‌സിഎൽ ഗോഡൗണിൽനിന്ന് ആശുപത്രികളിലേക്ക് മരുന്നുകൾ വിതരണംചെയ്യേണ്ട വാഹനങ്ങളാണ്‌ പണിമുടക്കിയത്‌. കഴിഞ്ഞ രണ്ടുദിവസമായി വാഹനങ്ങൾ ഗോഡൗണിൽ നിർത്തിയിട്ടിരിക്കയാണ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജുൾപ്പെടെ ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോകേണ്ട മരുന്നുകളുടെ വിതരണമാണ് നിലച്ചത്. പത്ത് വർഷത്തിനുശേഷം ആദ്യമായാണ് വാഹന വാടക തടസ്സപ്പെട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home