ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്
ജില്ലാതല മത്സരത്തിന് 1001 അംഗ സംഘാടക സമിതി

ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റ് സീസൺ 15 ജില്ലാതലമത്സരം സംഘാടക സമിതി രൂപീകരണ യോഗം ടി രാധാ ഗോപി ഉദ്ഘാടനം ചെയ്യുന്നു
ഫറോക്ക് രാജ്യത്തെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് - പതിനഞ്ചാം പതിപ്പിന്റ ജില്ലാതല മത്സരത്തിന് ഫറോക്കിൽ 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജില്ലാതല മത്സര വേദിയായ ഫറോക്ക് ഗവ. ഗണപത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂകൂളിൽ ചേർന്ന യോഗം സിപിഐ എം ഫറോക്ക് ഏരിയാ സെക്രട്ടറി ടി രാധാഗോപി ഉദ്ഘാടനംചെയ്തു. 25ന് ഞായറാഴ്ചയാണ് മത്സരം. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലാണ് മത്സരം. എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്കായി ജില്ലാതല പ്രസംഗ മത്സരവും പ്രത്യേക സയൻസ് പാർലമെന്റുമുണ്ടാകും. ഉപജില്ലാതല വിജയികളായ ഒന്നും രണ്ടും സ്ഥാനക്കാരാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുക. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 10,000, 5000 രൂപ ക്യാഷ് പ്രൈസ്, മെമെന്റോ, സർട്ടിഫിക്കറ്റ്, ബാഗ് തുടങ്ങിയവ ലഭിക്കും. സംസ്ഥാനതല വിജയിക്ക് ഒരുലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 50,000 രൂപയുമാണ് സമ്മാനം. സംഘാടക സമിതി യോഗത്തിൽ അക്ഷരമുറ്റം കോഴിക്കോട് യൂണിറ്റ് കോ–ഓർഡിനേറ്റർ എ റിദീഷ് അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് സ്മിജ, ദേശാഭിമാനി വാരിക സഹ പത്രാധിപർ ഷിബു മുഹമ്മദ്, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് ഒ ഭക്തവത്സലൻ, നഗരസഭാ കൗൺസിലർ പ്രകാശ് കറുത്തേടത്ത്, വാഴയിൽ ബാലകൃഷ്ണൻ, എം ഗോപാലകൃഷ്ണൻ, സ്കൂൾ പിടിഎ പ്രസിഡന്റ് സി ഷിജു, ദേശാഭിമാനി പരസ്യവിഭാഗം മാനേജർ എം രജീഷ് ബാബു എന്നിവർ സംസാരിച്ചു. അക്ഷരമുറ്റം ഫറോക്ക് സബ് ജില്ലാ കോ–ഓർഡിനേറ്റർ മനാഫ് താഴത്ത് സ്വാഗതവും സ്വാഗതസംഘം ജോ. കൺവീനർ കെ ഷെഫീഖ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി രാധാഗോപി (ചെയർപേഴ്സൺ), യു സുധർമ, പ്രദീപ് മോഹൻ, പി സുരേശൻ, പ്രകാശ് കറുത്തേടത്ത്, വാഴയിൽ ബാലകൃഷ്ണൻ, കെ രാജീവ്, ഭാനുപ്രകാശ് (വൈസ് ചെയർപേഴ്സൺമാർ), സി ഷിജു (കൺവീനർ), ഷിബു മുഹമ്മദ്, പി വി ജീജോ, എ റിദീഷ്, കെ ഷെഫീഖ്, സി സന്ദേശ്, എൻ പ്രശാന്ത് (ജോ. കൺവീനർ).









0 comments