Deshabhimani

print edition ആകാശം 
തെളിയുമോ?; ഇന്ത്യ - ന്യൂസിലൻഡ് നാലാം ഏകദിനം ഇന്ന്

Cricket

ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരും കോച്ച് ഗൗതം ഗംഭീറും പരിശീലനത്തിനിടയിൽ

വെബ് ഡെസ്ക്

Published on Nov 13, 2026, 02:01 AM | 2 min read

മ‍ൗണ്ട്‌ മ‍ൗംഗനൂയ്‌ : മഴയുടെ ഭീഷണിയുണ്ടാകില്ലെന്ന ആശ്വാസത്തിൽ ഇന്ത്യയും ന്യൂസിലൻഡും ഇന്ന്‌ വീണ്ടും കളത്തിൽ. ഏകദിന ക്രിക്കറ്റ്‌ പരന്പരയിലെ നാലാം മത്സരമാണ്‌ ഇന്ന്‌. മ‍ൗണ്ട്‌ മ‍ൗംഗനൂയ്‌ ആണ്‌ വേദി. ആദ്യ മൂന്ന്‌ മത്സരങ്ങളെയും മഴ ബാധിച്ചിരുന്നു. മൂന്നാം മത്സരം പൂർണമായി ഉപേക്ഷിക്കേണ്ടിയുംവന്നു. 2–0ന്‌ ഇന്ത്യ മുന്നിലാണ്‌. ജയിച്ചാൽ പരന്പര സ്വന്തമാക്കാം.


മറുവശത്ത്‌, കിവികൾ അവസാനമായി സ്വന്തം തട്ടകത്തിൽ പരന്പര തോറ്റത്‌ ഏഴ്‌ വർഷം മുന്പാണ്‌. അവസാന രണ്ട്‌ കളി ജയിച്ചാലും ഒപ്പമെത്താനേ കഴിയുകയുള്ളൂ. ഇന്ത്യൻ സമയം രാവിലെ 7.30നാണ്‌ കളി. മാറ്റങ്ങളുമായാണ്‌ ഇരു ടീമുകളും എത്തുന്നത്‌. ടെസ്‌റ്റ്‌ പരന്പരയ്‌ക്കുള്ള ഒരുക്കത്തനായി ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലും വിക്കറ്റ്‌ കീപ്പർ കെ എൽ രാഹുലും അവസാന രണ്ട്‌ ഏകദിനത്തിൽനിന്ന്‌ പിന്മാറി.


ശ്രേയസ്‌ അയ്യർക്ക്‌ കീഴിലാണ്‌ ഇന്ത്യ ഇറങ്ങുക. ഏകദിന ക്യാപ്‌റ്റനായുള്ള അരങ്ങേറ്റം കൂടിയാണ്‌ ശ്രേയസിന്‌. പേസർ അൻഷുൽ കാംബോജും ടീമിലില്ല. ഗില്ലിന്റെ അഭാവത്തിൽ ഇടംകൈയൻ ബാറ്റർ ഇഷാൻ കിഷൻ ഓപ്പണറാകും. ഋതുരാജ്‌ ഗെയ്‌ക്ക്‌വാദും ഇന്ന്‌ കളിക്കും. നാലാം നന്പറിലായിരിക്കും ഇറങ്ങുക. ബാറ്റിങ്‌ നിരയിൽ വിരാട്‌ കോഹ്‌ലിയും രോഹിത്‌ ശർമയും തന്നെയാകും ശ്രദ്ധാകേന്ദ്രങ്ങൾ.

കാംബോജിന്‌ പകരം മുഹമ്മദ്‌ സിറാജിന്‌ അവസരം കിട്ടിയേക്കും.


ആഗസ്‌തിൽ ശ്രീലങ്കയ്‌ക്കെതിരെ ഒരു മത്സരം കളിച്ചശേഷം സിറാജിന്‌ ഏകദിന ക്രിക്കറ്റിൽ പന്തെറിയാനായിട്ടില്ല. സാഹചര്യം പരിഗണിച്ചായിരിക്കും രണ്ടാം സ്‌പിന്നറായ കുൽദീപ്‌ യാദവിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. ന്യൂസിലൻഡ്‌ നിരയിൽ ടോം ലാതം, ഡാരിൽ മിച്ചെൽ, ഗ്ലെൻ- ഫിലിപ്‌സ്‌, നതാൻ സ്‌മിത്ത്‌, ഹെൻറി നിക്കോൾസ്‌ എന്നിവർ കളിക്കില്ല.


ആദ്യ മത്സരങ്ങൾ നടന്ന ഹാമിൽട്ടണിലെയും ഓക്‌ലൻഡിലെയും സാഹചര്യങ്ങൾ പോലെയല്ല മ‍ൗണ്ട്‌ മ‍ൗഗനൂയിയിൽ. തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ്‌ സൂചന. ബാറ്റർമാർക്കും ഗുണം ലഭിക്കും.


ഇന്ത്യൻ ടീം: രോഹിത്‌ ശർമ, ഇഷാൻ കിഷൻ, വിരാട്‌ കോഹ്‌ലി, ശ്രേയസ്‌ അയ്യർ, ഋതുരാജ്‌ ഗെയ്‌ക്ക്‌വാദ്‌, നമൻ ധിർ, അക്‌സർ പട്ടേൽ, അക്വിബ്‌ നബി, മുഹമ്മദ്‌ സിറാജ്‌/ കുൽദീപ്‌ യാദവ്‌, ഗുർണൂർ ബ്രാർ, അർഷ്‌ദീപ്‌ സിങ്‌.

ന്യൂസിലൻഡ്‌ ടീം: ഫിൻ അല്ലെൻ, ടിം സീഫെർട്‌, വിൽ യങ്‌, മിച്ച്‌ ഹായ്‌, മിച്ചേൽ ബ്രേസ്‌വെൽ, മിച്ചെൽ സാന്റ്‌നെർ, ഡീൻ ഫോക്‌സ്‌ക്രോഫ്‌റ്റ്‌, കൈൽ ജാമിസൺ, മാറ്റ്‌ ഫിഷർ/ ക്രിസ്‌റ്റ്യൻ ക്ലാർക്‌, ജേക്കബ്‌ ഡഫി.


ഋഷഭ്‌ പന്ത്‌ ഇന്ത്യൻ ടീമിനൊപ്പം ചേർന്നു


ന്യൂസിലൻഡുമായുള്ള ടെസ്റ്റ്‌ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനൊപ്പം ചേർന്ന്‌ ഋഷഭ്‌ പന്ത്‌. പരിക്കുമാറി ശാരീരികക്ഷമത തെളിയിച്ച ഇടംകൈയൻ വിക്കറ്റ്‌ കീപ്പർ ഇന്നലെ ന്യൂസിലൻഡിലെത്തി. 19ന്‌ വെല്ലിങ്‌ടണിലാണ്‌ രണ്ട്‌ മത്സര ടെസ്റ്റ്‌ പരമ്പര തുടങ്ങുന്നത്‌. ഇറാനി കപ്പിനിടെയാണ്‌ ഇരുപത്തൊമ്പതുകാരന്‌ പരിക്കേറ്റത്‌.


ഇന്ത്യ എയുടെ ന്യൂസിലൻഡ്‌ പര്യടനത്തിനുള്ള സംഘത്തിൽ ഉൾപ്പെട്ടെങ്കിലും ക്ഷമത തെളിയിക്കാനായില്ല. ഇതോടെ പുറത്തിരുന്നു. നിലവിലെ ഇന്ത്യൻ ടീമിൽ ന്യൂസിലൻഡ് മണ്ണിൽ ടെസ്റ്റ് കളിച്ച് പരിചയമുള്ള ഏക അംഗീകൃത ബാറ്ററാണ് പന്ത്. 2020ൽ രണ്ട് മത്സരത്തിലിറങ്ങി. രവീന്ദ്ര ജഡേജയും ജസ്-പ്രീത് ബുമ്രയും മാത്രമാണ് അന്ന് കളിച്ച നിലവിലെ മറ്റ് ടീമംഗങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Accident

01

print edition കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവും ബന്ധുവും മരിച്ചു
UDF

03

print edition കൂട്ടുത്തരവാദിത്വമില്ലാതെ മന്ത്രിസഭ; വിശ്വാസം നഷ്ടപ്പെട്ടു
Attappadi

05

print edition കേൾക്കുന്നില്ലേ...ശിശുരോദനം
deshabhimani section

Recommended

Deshabhimani
Home