Deshabhimani

print edition കേൾക്കുന്നില്ലേ...ശിശുരോദനം

Attappadi

ധോണിക്കുണ്ട് ഉന്നതിയിലെ സുനീഷ്, അമ്മ ശിവ, അച്ഛൻ ചെല്ലൻ

വെബ് ഡെസ്ക്

Published on Nov 13, 2026, 02:08 AM | 2 min read

ആദിവാസികളും കുടിയേറ്റകർഷകരുമുൾപ്പെടെയുള്ളവർ ഒരുമയോടെ പുലരുന്ന സ്‌നേഹത്തിന്റെ താഴ്‌വര ഇന്ന് കണ്ണീരൊഴുക്കുന്നു. 10 വർഷമായി അട്ടപ്പാടിക്കാർ അനുഭവിച്ച സുരക്ഷിതത്വവും ആരോഗ്യ പാക്കേജുകളും അട്ടിമറിക്കപ്പെട്ടു. മൊബൈൽ ക്ലിനിക്കുകളും സമൂഹ അടുക്കളകളും മെന്റർ അധ്യാപക സംവിധാനവും നിർജീവമാക്കി.

അരിവാൾ രോഗികൾക്കുള്ള ചികിത്സാ സഹായം വെട്ടിച്ചുരുക്കി... യുഡിഎഫ്‌ സർക്കാർ അഞ്ചുമാസംകൊണ്ട് തകർത്ത ആരോഗ്യസംവിധാനത്തിൽ നിസ്സഹായരായ പിഞ്ചുകുഞ്ഞുങ്ങൾക്കുപോലും രക്ഷയില്ല. നാളെ രാജ്യം ശിശുദിനം ആഘോഷിക്കുന്നു. എന്നാൽ അട്ടപ്പാടിയിൽ ചിരി മാത്രം നിറയേണ്ട മുഖങ്ങളെ, പിഞ്ചുകാലടികളെ മരണത്തിലേക്ക്‌ തള്ളിവിടുന്നു.


ജീവന്‌ വിലകൽപ്പിക്കാതെയുള്ള അവഗണനയ്ക്കെതിരെ അട്ടപ്പാടിയിലെ ആദിവാസികൾക്ക്‌ ഏറെ പറയാനുണ്ട്‌. ശിശുമരണങ്ങൾ നടന്ന ഉന്നതികൾ സന്ദർശിച്ച്‌ ദേശാഭിമാനി പാല
ക്കാട്‌ ബ്യൂറോചീഫ്‌ വേണു കെ 
ആലത്തൂർ തയ്യാറാക്കിയ പരമ്പര.


'അവർ എന്റെ 
കുഞ്ഞിനെ കൊന്നു...


ആശുപത്രിയിൽ എത്തിയയുടൻ ഓപറേഷൻ തിയറ്ററിൽ കയറ്റിയിരുന്നെങ്കിൽ അവനെന്റെ കൈയിലുണ്ടാകുമായിരുന്നു’ – അഗളി ധോണിക്കുണ്ടിലെ ശിവയുടെ വാക്കുകളിൽ പേരക്കുട്ടിയെ ഒരുനോക്ക്‌ കാണാൻ കഴിയാത്തതിന്റെ നെഞ്ചുപിളരുന്ന വേദന.

അരിവാൾ രോഗബാധിതകൂടിയായ രാജിയെ പ്രസവവേദനയെത്തുടർന്ന്‌ ഒക്ടോബർ 26-ന്‌ പകൽ മൂന്നിനാണ്‌ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചത്‌.


അഡ്‌മിറ്റ്‌ ചെയ്യാൻപോലും തയ്യാറായില്ല. കുഞ്ഞിന്റെ ഹൃദയമിടിപ്പ്‌ സാധാരണ നിലയിലാണെന്ന്‌ ഭർത്താവ്‌ സുനീഷിന്‌ മറുപടി ലഭിച്ചു. ഗൈനക്കോളജി ഡോക്ടർ എത്തിയത്‌ രാത്രി 7.30ന്‌. അപ്പോഴേക്കും രാജി അവശനിലയിലായി. കുഞ്ഞിന്റെ ഹൃദയമിടിപ്പ്‌ കുറഞ്ഞുവരികയാണെന്നുപറഞ്ഞ്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ റഫർ ചെയ്‌തു.


ആംബുലൻസ്‌ എത്തിയത്‌ അരമണിക്കൂർ കഴിഞ്ഞ്‌. കിടക്കാൻ പ്രയാസമുള്ള ഓമ്‌നി വാൻ. ഗുരുതരാവസ്ഥയാണെന്ന പരിഗണനപോലുമില്ലാതെ പതുക്കെ പോയ ആംബുലൻസ്‌ കോഴിക്കോട്ടെത്തിയത്‌ രാത്രി 12.30ന്‌. പുലർച്ചെ 3.30ന്‌ ശസ്‌ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്ത്‌ കുടുംബത്തെ കാണിച്ചു. 4.30ന്‌ കുഞ്ഞ്‌ മരിച്ചു.


യുഡിഎഫ്‌ സർക്കാർ വന്നശേഷമുണ്ടായ ആരോഗ്യമേഖലയിലെ തകർച്ച രാജിയുടെ ആദ്യത്തെ കൺമണിയെ ജീവിക്കാൻ അനുവദിച്ചില്ല. ഹൃദയമിടിപ്പ്‌ സാധാരണ നിലയിലായ പകൽ മൂന്നിനുതന്നെ കുഞ്ഞിനെ പുറത്തെടുത്തിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നുവെന്ന്‌ ഡോക്ടർമാർ പറഞ്ഞു.


അഞ്ചുമാസം 
10 കുരുന്നുകൾ


ചികിത്സാപിഴവും അനാസ്ഥയുംകാരണം കഴിഞ്ഞ അഞ്ചുമാസത്തിനിടെ നാലു നവജാതശിശുക്കൾ ഉൾപ്പെടെ 10 കുരുന്നുകളാണ്‌ അട്ടപ്പാടിയിൽ പിടഞ്ഞുവീണത്‌. ആശുപത്രിയിലെത്തിയാൽ ചികിത്സ കിട്ടാൻ മണിക്കൂറുകൾ വൈകുന്നു. നവജാതശിശുവിന്‌ നൽകേണ്ട ചികിത്സാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല.


മൃഗങ്ങൾക്ക്‌ നൽകുന്ന പരിഗണനപോലുമില്ല. ‘ആദിവാസികളാണല്ലോ? അതുകൊണ്ട്‌ ഇത്രയൊക്കെമതി’ എന്ന നിലപാട്‌. ജാഗ്രതയുടെ തരിമ്പുപോലുമില്ല. അന്വേഷിക്കാനോ നടപടിയെടുക്കാനോ സർക്കാർ ശ്രമിക്കുന്നില്ല. മന്ത്രി കെ മുരളീധരൻ ഉന്നതികളിൽ പോകാതെ ആശുപത്രിയിൽ യോഗം വിളിച്ച്‌ ചടങ്ങ്‌ തീർത്തു.


വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലം കൂടിയായിട്ടും കാര്യമായ ഒരു ഇടപെടലുമുണ്ടായില്ല. സ്വന്തം ജില്ലയിലെ പട്ടിക വിഭാഗ വകുപ്പ്‌ മന്ത്രി കെ എ തുളസിയാകട്ടെ ഒന്നും അറിഞ്ഞ ഭാവവുമില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home