Deshabhimani

നൂലിൽ കോർത്ത 
വിസ്‌മയങ്ങൾ

What began as a mere curiosity during moments of boredom has today blossomed into wondrous creations crafted from thread.

രാഹുൽ ത്രെഡ്‌ ആർട്ടിലൂടെ ചിത്രം തയ്യാറാക്കുന്നു

avatar
ജിതിൻ ബാബു

Published on Nov 13, 2026, 02:05 AM | 1 min read

കോഴിക്കോട്‌

വിരസതയുടെ നിമിഷങ്ങളിൽ തുടങ്ങിയ കൗതുകം ഇന്ന്‌ നൂലിൽ തീർത്ത വിസ്‌മയക്കാഴ്ചകളായി മാറി. പേരാമ്പ്രയ്ക്കടുത്തുള്ള കല്ലൂർ സ്വദേശിയായ രാഹുലാണ്‌ നൂലിഴകളിൽ അത്ഭുതം തീർക്കുന്നത്‌. പ്ലൈവുഡിൽ നിരത്തിയ ചെറിയ ആണികളും അവയിലൂടെ കോർത്തിണക്കുന്ന നൂലിഴകളും ചേർന്ന് ജീവൻ തുടിക്കുന്ന ചിത്രങ്ങളായി മാറുന്നു. കോവിഡ് കാലത്തെ അടച്ചിടലിൽ വിരസത മാറ്റാൻ യൂട്യൂബിൽ പരതുന്നതിനിടെയാണ് രാഹുൽ ത്രെഡ് ആർട്ടിന്റെ ലോകത്തെത്തിയത്. വിദേശ കലാകാരന്മാരുടെ വീഡിയോകൾ കണ്ടതോടെ കൂടുതൽ ക‍ൗതുകം തോന്നി. ആദ്യ ശ്രമം പരാജയപ്പെട്ടതോടെ ഒരിക്കൽ ആ ശ്രമം ഉപേക്ഷിച്ചിരുന്നു. പക്ഷേ തളർന്നില്ല. കൂടുതൽ വീഡിയോകൾ നിരീക്ഷിച്ചും പരീക്ഷണങ്ങൾ നടത്തിയും സ്വയം പരിശീലിച്ചും രാഹുൽ ത്രെഡ്‌ ആർട്ടിലേക്ക്‌ തിരിച്ച്‌ വന്നു. പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ രാഹുൽ ഇതിനകം എട്ട്‌ ചിത്രങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്‌. ​കലാപരമായ ഭാവനയ്ക്കൊപ്പം ഗണിതശാസ്ത്രത്തിലെ കൃത്യതയും ഒത്തുചേരുമ്പോഴാണ് ത്രെഡ് ആർട്ട് പൂർണതയിലെത്തുന്നതെന്ന് രാഹുൽ പറയുന്നു. നൂറുകണക്കിന് ചെറിയ ആണികളിലൂടെ നൂലുകൾ കൃത്യമായ ക്രമത്തിൽ കോർത്തിണക്കണം. ഓരോ നൂലിഴയുടെയും സ്ഥാനവും ദിശയും സൂക്ഷ്മതയോടെ നിശ്ചയിച്ചാൽ മാത്രമേ ചിത്രത്തിന് പൂർണരൂപം കൈവരൂ. ഒരു ചിത്രം പൂർത്തിയാക്കാൻ 20 മുതൽ 30 ദിവസം വരെ വേണ്ടിവരും. ഇതിനോടകം കമൽഹാസൻ, എം എസ് ബാബുരാജ്, വൈക്കം മുഹമ്മദ് ബഷീർ, മോഹൻലാൽ, ചിത്ര തുടങ്ങിയവരുടെ മുഖങ്ങൾ നൂലിഴകളിലൂടെ പുനർജനിച്ചു. വെള്ള പശ്ചാത്തലത്തിൽ കറുത്ത നൂലുകൾ ഉപയോഗിച്ചാണ് ചിത്രങ്ങൾക്ക് രൂപം നൽകുന്നത്. ലോക്ക്ഡൗണിലെ ഒരു ചെറിയ കൗതുകം ഇന്ന് ക്ഷമയുടെയും കൃത്യതയുടെയും സർഗാത്മകതയുടെയും മനോഹരമായ അടയാളമായി മാറിയിരിക്കുന്നു. രാഹുലിന്റെ അച്ഛൻ മോഹനനും കലാകാരനാണ്‌. രജിതയാണ്‌ അമ്മ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

UDF

01

print edition കൂട്ടുത്തരവാദിത്വമില്ലാതെ മന്ത്രിസഭ; വിശ്വാസം നഷ്ടപ്പെട്ടു
Attappadi

03

print edition കേൾക്കുന്നില്ലേ...ശിശുരോദനം
deshabhimani section

Recommended

Deshabhimani
Home