Deshabhimani

print edition കൂട്ടുത്തരവാദിത്വമില്ലാതെ മന്ത്രിസഭ; വിശ്വാസം നഷ്ടപ്പെട്ടു

UDF
avatar
ഒ വി സുരേഷ്‌

Published on Nov 13, 2026, 02:12 AM | 1 min read

തിരുവനന്തപുരം : വൈദ്യുതി കരാറിന്റെ മറവിൽ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മിലുള്ള തർക്കം പരസ്‌പരം വിശ്വാസമില്ലായ്‌മയിലേക്ക്‌ എത്തിയതോടെ ഉടലെടുത്തത്‌ അസാധാരണമായ ഭരണപ്രതിസന്ധി. മന്ത്രിയോട്‌ മുഖ്യമന്ത്രിക്കുള്ള വിശ്വാസം നഷ്ടപ്പെടുക എന്നതിനർഥം മന്ത്രിക്ക്‌ പുറത്തേക്കുള്ള വാതിൽ തുറന്നിടുക എന്നതാണ്‌.


അവശ്യംവേണ്ട കൂട്ടുത്തരവാദിത്വവും ഇല്ലാതായി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമിടയിൽ ഏതെങ്കിലും വിഷയത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും കാബിനറ്റ്‌ തീരുമാനം മന്ത്രിസഭയുടെതായി അംഗീകരിക്കപ്പെടും. എന്നാൽ, മന്ത്രിക്കെതിരെ പറയുന്നതും മന്ത്രി അതിനെതിരെ പരസ്യമായി പ്രതികരിക്കുന്നതും കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്ന്‌ നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.


ജിഎൻഎ കരാർ സംബന്ധിച്ച ആദ്യതീരുമാനം മുഖ്യമന്ത്രി പറയുന്നത്‌ നവംബർ നാലിന്റെ വാർത്താസമ്മേളനത്തിലാണ്‌. കരാറിനെക്കുറിച്ച്‌ തനിക്കറിയില്ലെന്നും മാധ്യമങ്ങളിലൂടെയാണ്‌ അറിഞ്ഞതെന്നും മന്ത്രി സണ്ണി ജോസഫ്‌ പ്രതികരിച്ചതോടെ അഭിപ്രായവ്യത്യാസം പരസ്യമായി. കരാർ സംബന്ധിച്ച ഫയൽ മന്ത്രിയിലൂടെയാണ്‌ ലഭിച്ചതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞതോടെ, ആരാണ്‌ കള്ളംപറയുന്നത്‌ എന്ന ചോദ്യം ഉയരുന്നു.


കെപിസിസി പ്രസിഡന്റുകൂടിയായ സണ്ണി ജോസഫിന്‌ മുഖ്യമന്ത്രിയിലും മുഖ്യമന്ത്രിക്ക്‌ തിരിച്ചും വിശ്വാസമില്ലെന്ന് വ്യക്തം. അതിനിടെ മന്ത്രി സണ്ണി ജോസഫിനേയും കൂട്ടി മന്ത്രി രമേശ്‌ ചെന്നിത്തല ബുധനാഴ്‌ച മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. തന്നെ അറിയിക്കാതെ കെഎസ്‌ഇബി ചെയർമാൻ എൻ പ്രശാന്ത്‌ മുഖ്യമന്ത്രിയെ കണ്ടതിൽ കടുത്ത അതൃപ്‌തിയിലാണ്‌ സണ്ണി. വകുപ്പുകളിൽ മുഖ്യമന്ത്രി കൈകടത്തുന്നതിലും വകുപ്പുതലവന്മാരെ തീരുമാനിക്കുമ്പോൾ കൂടിയാലോചിക്കാത്തതിലും മറ്റ്‌ മന്ത്രിമാർക്കും പ്രതിഷേധമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

KGNA

01

print edition മന്ത്രി നഴ്‌സുമാരെ അപമാനിക്കുന്നു: കെജിഎൻഎ
Child

02

print edition വർണോത്സവ പ്രതിഭകൾക്ക്‌ പുരസ്‌കാരം സമ്മാനിച്ചു
Accident

03

print edition കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവും ബന്ധുവും മരിച്ചു
deshabhimani section

Recommended

Deshabhimani
Home