Deshabhimani

print edition മന്ത്രി നഴ്‌സുമാരെ അപമാനിക്കുന്നു: കെജിഎൻഎ

KGNA
വെബ് ഡെസ്ക്

Published on Nov 13, 2026, 02:23 AM | 1 min read

തിരുവനന്തപുരം : ​ചികിത്സാ പിഴവുകൾക്ക് കാരണം കേരളത്തിന് പുറത്ത്‌ നഴ്സിങ്‌ പഠിച്ചവരാണെന്ന മന്ത്രി കെ മുരളീധരന്റെ പ്രസ്താവന പിൻവലിക്കണമെന്ന്‌ കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) ആവശ്യപ്പെട്ടു. ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അഭിപ്രായം പറഞ്ഞതെന്ന് വ്യക്തമാക്കണം.


എവിടെ പഠിച്ചാലും പിഎസ്‌സി പരീക്ഷയും അഭിമുഖവും വിജയിച്ച്‌ റാങ്ക് പട്ടികയിൽ മുൻപന്തിയിലെത്തിയാൽ മാത്രമേ സർക്കാർ ആശുപത്രികളിൽ ജോലി ലഭിക്കൂ. കേരള നഴ്സിങ്‌ കൗൺസിൽ രജിസ്ട്രേഷനും നിർബന്ധമാണ്.


മറ്റൊരു സംസ്ഥാനത്ത് പഠിച്ചു എന്നതിന്റെ പേരിൽ ഒരു വിഭാഗം നഴ്സുമാരെ അപകീർത്തിപ്പെടുത്തുന്ന നിലപാടിൽ പ്രതിഷേധിക്കുന്നെന്നും ജനറൽ സെക്രട്ടറി ടി സുബ്രമണ്യൻ പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

CITU

01

print edition മാധ്യമം പത്രത്തിലെ ശമ്പളനിഷേധം; ഡിസം. 9ന്‌ നിയമസഭാ മാർച്ച്
Seminar

03

print edition പി ജി ജന്മശതാബ്ദി സെമിനാർ
Karthikayan

04

print edition രാജദാനമല്ല, നേടിയെടുത്തത്‌ പ‍ൗരാവകാശം
deshabhimani section

Recommended

Deshabhimani
Home