സിപിഐ എം പ്രതിഷേധിച്ചു
മൂത്തകുന്നം ആശുപത്രിയിൽ ഡോക്ടർമാരും മരുന്നുമില്ല

മൂത്തകുന്നം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് മുന്നിൽ സിപിഐ എം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഏരിയ കമ്മിറ്റിയംഗം ടി ആർ ബോസ് ഉദ്ഘാടനം ചെയ്യുന്നു
മൂത്തകുന്നം
മൂത്തകുന്നം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾ ദുരിതത്തിൽ. പറവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് ആശുപത്രിയുടെ പ്രവർത്തനം. ഫിസിയോ തെറാപ്പി, ദന്തരോഗ വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടർമാരെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. പകൽസമയത്ത് സേവനം നൽകിയിരുന്ന ഡോക്ടറുടെ തസ്തിക ഇല്ലാതാക്കിയതും പ്രതിസന്ധിയായി. ജീവിതശൈലി രോഗങ്ങൾക്ക് നൽകുന്നതടക്കമുള്ള മരുന്നുകൾ ലഭ്യമല്ലാത്തതും രോഗികളെ വലയ്ക്കുന്നുണ്ട്. ചികിത്സാസൗകര്യങ്ങൾ നിഷേധിക്കുന്ന യുഡിഎഫ് സർക്കാരിന്റെ തെറ്റായ നയങ്ങൾക്കും മൂത്തകുന്നം സാമൂഹ്യാരോഗ്യ കേന്ദ്രത്തോടുള്ള പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അവഗണനയ്‌ക്കുമെതിരെ സിപിഐ എം മൂത്തകുന്നം ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. ആശുപത്രിക്കുമുന്നിൽ ധർണ ഏരിയ കമ്മിറ്റി അംഗം ടി ആർ ബോസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ടി ജി അശോകൻ അധ്യക്ഷനായി. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷ്, ലോക്കൽ സെക്രട്ടറി പി ഡി രാജീവ്, എം എ ഗിരീഷ്, പി ആർ ശോഭനൻ, എൻ ആർ രൂപേഷ്, എ ടി രാജീവ് എന്നിവർ സംസാരിച്ചു.








0 comments