Deshabhimani

കുടുംബങ്ങൾ ആശങ്കയിൽ

കിണറുകളിലെ കുടിവെള്ളം പാൽനിറമായി

families-in-anxiety

മൂവാറ്റുപുഴ വരകുകാലായില്‍ രാജേഷിന്റെ വീട്ടിലെ കിണറിലെ വെള്ളം പാൽനിറമായനിലയിൽ

വെബ് ഡെസ്ക്

Published on Nov 13, 2026, 02:15 AM | 1 min read

മൂവാറ്റുപുഴ


അയൽവാസികളുടെ വീടുകളിലെ രണ്ട് കിണറുകളിൽ കുടിവെള്ളത്തിന് പാൽ നിറമായത് കുടുംബങ്ങളെ ആശങ്കയിലാക്കി. മാറാടി പഞ്ചായത്ത് ഏഴാം വാർഡിൽ തോട്ടുങ്കൽപീടിക ഉല്ലാപ്പിള്ളി ഭാഗത്ത് പാറത്തോട്ടിയില്‍ സത്താറിന്റെയും അയൽവാസി മൂവാറ്റുപുഴ നഗരസഭ 19–-ാം വാര്‍ഡില്‍ വരകുകാലായില്‍ (പുത്തൻവീട്ടിൽ) രാജേഷിന്റെയും വീട്ടുമുറ്റഞ്ഞെ കിണറുകളിലെ വെള്ളമാണ് പാൽനിറമായത്. വ്യാഴം രാവിലെയാണ് കിണറുകളിലെ വെള്ളം നിറം മാറിയ പ്രതിഭാസം വീട്ടുകാർ മനസിലാക്കിയത്‌.


സത്താറിന്റെ കുളിമുറിയിലെ വെള്ളം പാൽ നിറമായത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കിണർ പരിശോധിച്ചത്. അയൽവാസി രാജേഷിന്റെ വീട്ടിലെ കിണറിലും വെള്ളം നിറമാറിയത് ശ്രദ്ധയിൽപെട്ടപ്പോൾ രണ്ടു വീട്ടുകാരും ആശങ്കയിലായി. പഞ്ചായത്ത് അംഗം കെ എസ് ഷാജഹാൻ, നഗരസഭ കൗൺസിലർ ഷിത റാണി തോമസ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ആരോഗ്യവിഭാഗം പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.


വെള്ളം വറ്റിച്ച് കിണർ വൃത്തിയാക്കിയെങ്കിലും പൂർണമായി വെള്ളം തെളിഞ്ഞില്ല. പരിശോധന ഫലം ലഭിച്ചാലേ വിവരം അറിയാനാകൂ. തൊട്ടുങ്കൽ പീടിക പാടശേഖരത്തിന് ചേർന്നുള്ള ചെറിയ തോടിന് സമീപത്താണ് കിണറുകൾ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

KGNA

01

print edition മന്ത്രി നഴ്‌സുമാരെ അപമാനിക്കുന്നു: കെജിഎൻഎ
Child

02

print edition വർണോത്സവ പ്രതിഭകൾക്ക്‌ പുരസ്‌കാരം സമ്മാനിച്ചു
Accident

03

print edition കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവും ബന്ധുവും മരിച്ചു
UDF

04

print edition കൂട്ടുത്തരവാദിത്വമില്ലാതെ മന്ത്രിസഭ; വിശ്വാസം നഷ്ടപ്പെട്ടു
deshabhimani section

Recommended

Deshabhimani
Home