Deshabhimani

print edition കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവും ബന്ധുവും മരിച്ചു

Accident

പി ഹരികുമാർ (ഇടത്) കെ ശോഭനകുമാരി (വലത്)

വെബ് ഡെസ്ക്

Published on Nov 13, 2026, 02:16 AM | 1 min read

മംഗലപുരം : പോത്തൻകോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ യുവാവും ബന്ധുവും മരിച്ചു. നെടുമങ്ങാട് പനവൂർ കൊല്ലയിൽ കൊളപ്പള്ളി ഹരിഭവനിൽ പരേതനായ പുഷ്പാംഗദന്റെയും സരസ്വതിയുടെയും മകൻ പി ഹരികുമാർ (40), മാതൃസഹോദരി കുലപ്പള്ളി വിവി ഭവനിൽ കെ ശോഭനകുമാരി (60) എന്നിവരാണ് മരിച്ചത്. വ്യാഴം പകൽ മൂന്നിന് പോത്തൻകോട് -മേലേമുക്ക് റോഡിൽ മിഷൻ ആശുപത്രിക്കുമുമ്പിലായിരുന്നു അപകടം.


പോത്തൻകോട്ടുനിന്ന്‌ നെടുമങ്ങാട്ടേക്ക് പോകുകയായിരുന്നു ഇവർ. മേലേമുക്കിൽ എത്തിയതും സ്‌കൂട്ടർ നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.


സ്വകാര്യ സ്‌ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനാണ് ഹരികുമാർ. ഭാര്യ: ആശ. മക്കൾ: ഹരിപ്രിയ, ആദിത്യൻ. രവീന്ദ്രൻനായരാണ്‌ ശോഭനകുമാരിയുടെ ഭർത്താവ്‌. മക്കൾ: വിഷ്‌ണു കുമാർ, ആർ എസ് വിപിൻ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

KGNA

01

print edition മന്ത്രി നഴ്‌സുമാരെ അപമാനിക്കുന്നു: കെജിഎൻഎ
Child

02

print edition വർണോത്സവ പ്രതിഭകൾക്ക്‌ പുരസ്‌കാരം സമ്മാനിച്ചു
UDF

04

print edition കൂട്ടുത്തരവാദിത്വമില്ലാതെ മന്ത്രിസഭ; വിശ്വാസം നഷ്ടപ്പെട്ടു
deshabhimani section

Recommended

Deshabhimani
Home