ഡ്രീം ലാൻഡ് പാർക്ക് സംരക്ഷിക്കണം

മൂവാറ്റുപുഴ നഗരസഭയിലെ ഡ്രീം ലാൻഡ് പാർക്ക് പ്രതിപക്ഷ കൗൺസിലർമാർ സന്ദർശിക്കുന്നു
മൂവാറ്റുപുഴ
മൂവാറ്റുപുഴ നഗരസഭയിലെ ഡ്രീം ലാൻഡ് പാർക്കിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യമുയർന്നതിനെ തുടർന്ന് പ്രതിപക്ഷ കൗൺസിലർമാർ പാർക്ക് സന്ദർശിച്ചു.
ലക്ഷങ്ങൾ ചെലവഴിച്ച് എല്ലാവർഷവും നവീകരണം നടത്തുന്നുണ്ടെങ്കിലും പാർക്ക് മാസങ്ങൾക്കുള്ളിൽ ഉപയോഗയോഗ്യമല്ലാതാകും. പാർക്കിന്റെ പരിപാലനവും ഉപകരണങ്ങളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിൽ നഗരസഭ വീഴ്ച വരുത്തുന്നതാണ് കാരണം.
ഇതുമൂലം പാർക്കിൽ കാട് വളർന്ന് ഇഴജന്തുക്കളുടെ കേന്ദ്രമായി മാറി. പാർക്കിനുള്ളിലെ വൈദ്യുത വിളക്കുകൾ തെളിയാത്തതിനാൽ സമൂഹ്യ വിരുദ്ധരുടെ താവളമായി മാറും. വൈകുന്നേരങ്ങളിൽ കുട്ടികളോടൊപ്പം കുടുംബങ്ങൾ എത്തിയിരുന്ന ഇവിടെ ഇപ്പോൾ ആരുമെത്താത്ത സ്ഥിതിയാണ്. കൗൺസിലർമാരായ എം എച്ച് മജീദ്, എൻ എം കിഷോർ, ടി എസ് സജി, റബിൻസ് ടി അലിയാർ, രജനി സജീവ്, ജയാ സുകു, അമ്പിളി ബിജു, ജയകൃഷ്ണൻ നായർ, രാജശ്രീ രാജു എന്നിവരാണ് പാർക്ക് സന്ദർശിച്ചത്.








0 comments