Deshabhimani

print edition വർണോത്സവ പ്രതിഭകൾക്ക്‌ പുരസ്‌കാരം സമ്മാനിച്ചു

Child

ശിശുക്ഷേമസമിതി വർണോത്സവ പ്രതിഭകള്‍ പുരസ്കാരം ഏറ്റുവാങ്ങിയശേഷം മന്ത്രി രമേശ്‌ ചെന്നിത്തലയ്ക്കും മല്ലിക സുകുമാരനുമൊപ്പം. സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി സമീപം

വെബ് ഡെസ്ക്

Published on Nov 13, 2026, 02:21 AM | 1 min read

തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമസമിതിയുടെ ശിശുദിനാഘോഷം ‘വർണോത്സവം 2026' വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു. നടി മല്ലിക സുകുമാരൻ മുഖ്യാതിഥിയായി. ഇരുവരും ചേർന്ന്‌ വിജയികൾക്ക്‌ പുരസ്കാരങ്ങൾ കൈമാറി.


ഒക്ടോബർ മൂന്നുമുതൽ നവംബർ ആറുവരെ നടന്ന കലോത്സവത്തിൽ തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി. നിർമലാഭവൻ സ്‌കൂൾ, പട്ടം സെന്റ്‌ മേരീസ് സ്‌കൂൾ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വർണോത്സവ പ്രതിഭകളായി തെരഞ്ഞെടുത്ത പുണ്യ എസ് പ്രദീപ്, വേദിക് സായ്, സഹ്ര നസീർ, അയാൻ കൃഷ്ണ എന്നിവരും മറ്റ്‌ വിജയികളും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.


ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി അധ്യക്ഷനായി. ട്രഷറർ കെ ജയപാൽ, ജി വേണുഗോപാൽ, ആർ ബിജു, എൻ എസ് വിനോദ്, വി അശോക് കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

CITU

01

print edition മാധ്യമം പത്രത്തിലെ ശമ്പളനിഷേധം; ഡിസം. 9ന്‌ നിയമസഭാ മാർച്ച്
Seminar

03

print edition പി ജി ജന്മശതാബ്ദി സെമിനാർ
Karthikayan

04

print edition രാജദാനമല്ല, നേടിയെടുത്തത്‌ പ‍ൗരാവകാശം
KGNA

06

print edition മന്ത്രി നഴ്‌സുമാരെ അപമാനിക്കുന്നു: കെജിഎൻഎ
deshabhimani section

Recommended

Deshabhimani
Home