Deshabhimani

11 മാസത്തിനകം കൂടിയത്‌ 1,142 രൂപ

ആളിക്കത്തി ഗ്യാസ്‌ വില

The price of an LPG cylinder has increased by ₹1,142.50 over the last 11 months.
വെബ് ഡെസ്ക്

Published on Nov 13, 2026, 02:06 AM | 1 min read

കോഴിക്കോട്‌

വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറിന്റെ വില 11 മാസത്തിനിടെ 1,142.50 രൂപ വർധിച്ചു. 2026 ജനുവരിയിൽ 1,730 രൂപയായിരുന്ന സിലിണ്ടറിന്റെ വില നവംബറിൽ 2,872.50 രൂപയായി. 66 ശതമാനത്തിലേറെയാണ് വർധന. വാണിജ്യ സിലിണ്ടറുകൾ കൂടുതൽ ഉപയോഗിക്കുന്ന ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, കഫേകൾ എന്നിവയെയാണ്‌ വിലവര്‍ധന സാരമായി ബാധിച്ചത്‌. മിക്ക ഹോട്ടലുകളിലും 19 കിലോയുടെ സിലിണ്ടറാണ് ഉപയോഗിക്കുന്നത്. ദിവസം മൂന്നുമുതൽ ഏഴുവരെ സിലിണ്ടര്‍വരെ ഉപയോഗിക്കുന്ന ഹോട്ടലുകളുണ്ട്‌. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിനൊപ്പം ഇരട്ടപ്രഹരമായിരിക്കുകയാണ്‌ ഗ്യാസ്‌ വിലവർധന. പാചകച്ചെലവ് കൂടുമ്പോൾ ഹോട്ടലുടമകൾ ഭക്ഷണസാധന വില കൂട്ടാൻ നിർബന്ധിതരാകും. ഇത് സാധാരണക്കാർക്ക്‌ ഭാരമാകും. കാറ്ററിങ് സർവീസുകളെയും വിലവർധന കാര്യമായി ബാധിക്കും. ഏറ്റവും ഒടുവിൽ 12.50 രൂപയാണ് വർധിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാംമാസമാണ് വാണിജ്യസിലിണ്ടറിന്റെ വില കൂട്ടുന്നത്. സെപ്തംബറില്‍ 9.50 രൂപയും ഒക്ടോബറില്‍ 62.50 രൂപയും വര്‍ധിപ്പിച്ചു. മേയില്‍ ഒറ്റയടിക്ക് 993 രൂപ കൂട്ടിയിരുന്നു. തുടർച്ചയായ വിലവർധന ഉൽപ്പാദനച്ചെലവ് കുത്തനെ ഉയർത്തിയതോടെ ചെറുകിട സംരംഭങ്ങൾ വൻ പ്രതിസന്ധിയിലായി. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞപ്പോഴും അതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാതെ കേന്ദ്രം വിലവർധന തുടരുകയാണെന്നാണ് വ്യാപാരികളുടെ വിമർശനം. ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് വിലയിൽ ഏറ്റവും വലിയ കുതിപ്പുണ്ടായത്. ജൂണിൽ സിലിണ്ടറിന്റെ വില 3,163.50 രൂപയിലെത്തി. തുടർന്ന് ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിൽ വില കുറഞ്ഞെങ്കിലും സെപ്‌തംബർ മുതൽ വീണ്ടും വർധന തുടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

UDF

01

print edition കൂട്ടുത്തരവാദിത്വമില്ലാതെ മന്ത്രിസഭ; വിശ്വാസം നഷ്ടപ്പെട്ടു
Attappadi

03

print edition കേൾക്കുന്നില്ലേ...ശിശുരോദനം
deshabhimani section

Recommended

Deshabhimani
Home