ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കിൽ ആഭ്യന്തരക്രിക്കറ്റ് കളിക്കണം: കോഹ്ലിക്കും രോഹിത്തിനും ബിസിസിഐ നിർദ്ദേശം

ന്യൂഡൽഹി: ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് വിരാട് കോലിക്കും രോഹിത് ശർമയ്ക്കും ബിസിസിഐയുടെ നിർദേശം. ബിസിസിഐയുടെ നിർദേശത്തിന് പിന്നാലെ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ സന്നദ്ധനാണെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനപരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കേയാണ് നിർദേശം നൽകിയത്. ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച താരങ്ങൾ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. അതേസമയം, ഇക്കാര്യത്തിൽ വിരാട് കോലി തീരുമാനമെടുത്തിട്ടില്ല. കായികക്ഷമത നിലനിർത്താനായാണ് താരങ്ങളോട് ആഭ്യന്തരക്രിക്കറ്റ് കളിക്കാൻ നിർദേശിച്ചതെന്ന് ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.
ഇതിന് മുൻപും കോലിയോടും രോഹിത്തിനോടും ബിസിസിഐ സമാനമായ നിർദേശം നൽകിയിട്ടുണ്ട്. ഓസീസിനെതിരേ ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയിൽ തോറ്റതിന് പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് നിലപാട് കടുപ്പിച്ചത്. പിന്നാലെ ഇരുവരും ഓരോ മത്സരങ്ങളിൽ കളിക്കുകയും ചെയ്തു.









0 comments