ad
Deshabhimani

print edition നന്ദിനി ശർമ ലോകകപ്പ്‌ ടീമിൽ

nandhini sharma

നന്ദിനി ശർമ

വെബ് ഡെസ്ക്

Published on May 03, 2026, 12:55 AM | 1 min read

മുംബൈ : വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പേസർ നന്ദിനി ശർമ ഉൾപ്പെട്ടു. വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനായി തിളങ്ങിയ ഇരുപത്തഞ്ചുകാരിക്ക്‌ ആദ്യമായാണ്‌ ദേശീയ ടീമിലേക്കുള്ള വിളിയെത്തുന്നത്‌. ഹർമൻപ്രീത്‌ ക‍ൗറാണ്‌ നായിക. മലയാളി താരങ്ങളാരും ടീമിലില്ല. ജൂൺ 12 മുതൽ ജൂലൈ 5 വരെ ഇംഗ്ലണ്ടിലാണ്‌ ലോകകപ്പ്‌. 14ന്‌ പാകിസ്ഥാനുമായാണ്‌ ആദ്യ മത്സരം. 17–നെതർലൻഡ്‌സ്‌, 21–ദക്ഷിണാഫ്രിക്ക, 25–ബംഗ്ലാദേശ്‌, 28–ഓസ്‌ട്രേലിയ ടീമുകളുമായാണ്‌ മറ്റ്‌ മത്സരങ്ങൾ.


ടീം–ഹർമൻപ്രീത്‌ ക‍ൗർ (ക്യാപ്‌റ്റൻ), സ്‌മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്‌, ദീപ്‌തി ശർമ, റിച്ചാ ഘോഷ്‌, അരുന്ധതി റെഡ്ഡി, രേണുക സിങ്‌, ക്രാന്തി ഗ‍ൗഡ്‌, ശ്രീചരണി, ശ്രേയങ്ക പാട്ടീൽ, ഭാരതി ഫുൽമാലി, യാസ്‌തിക ഭാട്ടിയ, നന്ദിനി ശർമ, രാധ യാദവ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home