കോപമടക്കാനാകാതെ സ്റ്റംപ് ബെയിൽസ് തട്ടിത്താഴെയിട്ടു; ഹാർദിക്കിന് പിഴയിട്ട് ബിസിസിഐ

Photo Credit: AFP
മുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎൽ മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ച മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് എതിരെ ബിസിസിഐയുടെ കർശന ശിക്ഷാ നടപടി.
ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 കുറ്റം ലംഘിച്ചതിന് താരത്തിന് മാച്ച് ഫീയുടെ 10 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി. മത്സരത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിനാണ് ടൂർണമെന്റ് അധികൃതർ മുംബൈ നായകനെതിരെ നടപടിയെടുത്തത്.
കൊൽക്കത്ത ഇന്നിങ്സിന്റെ പത്താം ഓവറിലായിരുന്നു ശിക്ഷാ നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. പന്തെറിയാനായി തന്റെ റൺ അപ്പിലേക്ക് മടങ്ങുന്നതിനിടയിൽ, ഹാർദിക് പാണ്ഡ്യ ദേഷ്യത്തോടെ വിക്കറ്റിലെ ബെയിൽസ് ബലം പ്രയോഗിച്ച് തട്ടിത്താഴെയിടുകയായിരുന്നു.
മൈതാനത്തെ ക്രിക്കറ്റ് ഉപകരണങ്ങളോടും മറ്റ് സജ്ജീകരണങ്ങളോടും മോശമായി പെരുമാറുന്നത് തടയുന്ന ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം താരം കുറ്റക്കാരനാണെന്ന് മാച്ച് റഫറി കണ്ടെത്തുകയായിരുന്നു.
അതേസമയം മത്സരത്തിൽ മുംബൈയെ 4 വിക്കറ്റിന് പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി.









0 comments