print edition മുംബെെ കസറി: പഞ്ചാബിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു

പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ ക്ലീൻ ബൗൾഡാക്കിയ മുംബെെയുടെ ശാർദുൽ ഠാക്കൂറിന്റെ ആഹ്ലാദം
ധർമശാല: തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ മുംബെെ ഇന്ത്യൻസിന് ജയം. ഐപിഎൽ ക്രിക്കറ്റിൽ പഞ്ചാബ് കിങ്‌സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു. 201 റൺ വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ മറികടന്നു. തുടർച്ചയായി രണ്ട് സിക്--സർ പറത്തിയാണ് തിലക് (33 പന്തിൽ 75*) ജയമുറപ്പിച്ചത്. ആറ് വീതം സിക്--സറും ഫോറും നേടി ഇടംകെെയൻ. സ്--കോർ: പഞ്ചാബ് 200/8, മുംബെെ 205/4 (19.5).
പ്ലേ ഓഫ് കാണാതെ നേരത്തെ പുറത്തായ മുംബെെയുടെ നാലാം ജയമാണിത്. റ്യാൻ റിക്കെൾട്ടൺ (23 പന്തിൽ 48), വിൽ ജാക്--സ് (10 പന്തിൽ 25*) എന്നിവരും മിന്നി. രോഹിത് ശർമയ്--ക്ക് 26 പന്തിൽ 25 റണ്ണടിക്കാനെ കഴിഞ്ഞുള്ളു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് മികച്ച തുടക്കത്തിനുശേഷം മധ്യഓവറുകളിൽ തകർന്നു. എന്നാൽ അവസാന ഓവറുകളിൽ വാലറ്റം മിന്നിയതോടെ മികച്ച സ്‌കോറിലേക്ക് പഞ്ചാബ് നീങ്ങി.
നാല് വിക്കറ്റുമായി പേസർ ശാർദുൽ ഠാക്കൂർ മുംബൈ നിരയിൽ തിളങ്ങി. ജസ്‌പ്രീത് ബുമ്രയാണ് മുംബൈയെ നയിച്ചത്. ഹാർദിക് പാണ്ഡ്യക്ക് പകരം കഴിഞ്ഞ മത്സരങ്ങളിൽ ക്യാപ്‌റ്റനായ സൂര്യകുമാർ യാദവ് കളിച്ചില്ല. 32 പന്തിൽ 57 റണ്ണെടുത്ത പ്രഭ്‌സിമ്രാൻ സിങ് ആണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. നാല് സിക്‌സറും ആറ് -ഫോറുമായിരുന്നു ഇന്നിങ്‌സിൽ. പ്രിയാൻഷ് ആര്യ 17 പന്തിൽ 22 റണ്ണെടുത്ത് പുറത്തായി. ക്യാപ്‌റ്റൻ ശ്രേയസ് അയ്യരെ (4) ശാർദുൽ ബൗൾഡാക്കി. അടുത്ത ഓവറിൽ കൂപ്പർ കൊണോളിയെ (21) രാജ് ബാവ മടക്കി.
14.4 ഓവറിൽ ആറിന് 135 എന്ന നിലയിലായി പഞ്ചാബ്. തുടർന്ന് അസ്‌മത്തുള്ള ഒമർസായി (17 പന്തിൽ 38) ആഞ്ഞടിച്ചു. നാല് സിക്‌സറും രണ്ട് ഫോറുമാണ്‌പറത്തിയത്. ആദ്യമായി അവസരം കിട്ടിയ മലയാളി ബാറ്റർ വിഷ്‌ണു വിനോദും (8 പന്തിൽ 15*) തിളങ്ങി. സ്വാധീന താരമായെത്തിയ വിഷ്‌ണു ഒരു സിക്‌സറും ഫോറും നേടി.









0 comments