'യഥാർഥ ഫാന്‍സ് ഉള്ളത് ധോണിക്ക് മാത്രം'; മറ്റെല്ലാം പെയ്ഡാണെന്ന് മുൻ ഇന്ത്യൻ താരം

മുംബൈ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിക്ക് മാത്രമാണ് യഥാർഥ ആരാധകരുള്ളതെന്ന് ഹർഭജൻ സിങ്. യഥാർത്ഥ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരൻ ധോണിയാണ്. മറ്റുള്ളവരുടെ ആരാധകരെല്ലാം സമൂഹമാധ്യമങ്ങളിലാണെന്നും ചിലർ പെയ്ഡ് ആരാധകരാണെന്നും ഹർഭജൻ പറഞ്ഞു.
യഥാർത്ഥ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരൻ ധോണിയാണ്. ധോണിക്ക് അദ്ദേഹത്തിനു താൽപര്യമുള്ള കാലം വരെ കളിക്കാൻ സാധിക്കും. ആരാധകർ അദ്ദേഹത്തിന്റെ കളി കാണാൻ ആഗ്രഹിക്കുന്നും ഹർഭജൻ പറയുന്നു.
ശനിയാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ആർസിബിയും തമ്മിലുള്ള ഐപിഎല്ലിന്റെ ഭാഗമായുള്ള ചർച്ചയ്ക്കിടെയാണ് ഹർഭജൻ സിങ് വിവാദ പ്രസ്താവന നടത്തിയത്. താരത്തിന്റെ വീഡിയോ സോഷ്യൽ മീഡയിൽ വൻ ചർച്ചയായി മാറി.
ആര്‍സിബിയുടെ മത്സരം കാണാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വിരാട് കോഹ്‍ലിക്ക് ആദരവുമായാണ് ആരാധകര്‍ ചിന്നസ്വാമി സ്‌റ്റേഡിയിത്തിലെത്തിയത്. ഇതോടെ ഹർഭജൻ സിങ് വിരാട് കോഹ്‌ലിയുടെയും ആർസിബിയുടെയും ആരാധകരെയാണ് ഉദ്ദേശിച്ചതെന്ന തരത്തിലുള്ള ചർച്ചയും സോഷ്യൽ മീഡിയയിൽ ആരംഭിച്ചു.









0 comments