സൂര്യവംശിയുടെ അരങ്ങേറ്റം അനിശ്ചിതത്വത്തിൽ; സീനിയർ താരങ്ങൾക്ക് പിന്തുണയുമായി കോച്ച്

Photo Credit:Social Media
ലണ്ടൻ: പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെ തിരക്കിട്ട് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കൊണ്ടുവരാനില്ലെന്ന നിലപാടിലുറച്ച് ഇന്ത്യൻ ടീം മാനേജ്‌മെന്റ്. യുവതാരം വൈഭവ് സൂര്യവംശിയെ അരങ്ങേറ്റത്തിന് പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ബൗളിംഗ് കോച്ച് മോണി മോര്‍ക്കല്‍ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
"ഇതിൽ വലിയ സങ്കീർണ്ണതകളൊന്നുമില്ല.ട്വന്റി 20 ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്ററായ അഭിഷേക് ശർമ്മയും, കഴിഞ്ഞ ലോകകപ്പിലെ താരവും ഐപിഎല്ലിൽ മികച്ച ഫോമിലായിരുന്ന സഞ്ജു സാംസണും നമുക്കുണ്ട്. അതിനാൽ ടീമിലെ കളിക്കാരെ പിന്തുണയ്ക്കേണ്ടത് പരിശീലക സംഘമെന്ന നിലയിൽ ഞങ്ങളുടെ കടമയാണ്."
അരങ്ങേറ്റം നൽകുക എന്നത് പുറമേ തോന്നുന്നത് പോലെ ലളിതമായ കാര്യമല്ലെന്ന് ബൗളിംഗ് കോച്ച് മോർണി മോർക്കൽ വ്യക്തമാക്കി. "അഭിഷേക് ശർമ്മയും സഞ്ജു സാംസണും ലോകകപ്പിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയവരാണ്.
കളിക്കാരെ പിന്തുണയ്ക്കുന്നത് ടീമിന് നല്ല സന്ദേശമാണ് നൽകുന്നത്. സൂര്യവംശി കാത്തുനിൽക്കുന്നുണ്ട് എന്നത് ആവേശകരമാണ്, എന്നാൽ നിലവിലെ താരങ്ങളുടെ സ്ഥാനങ്ങൾ മാറ്റിപ്പരീക്ഷിക്കാൻ മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ല," മോർക്കൽ പറഞ്ഞു.









0 comments