മാക്സ്‌വെലിന് പകരക്കാരനായി മിച്ചൽ ഓവൻ; ഐപിഎല്ലിൽ എത്തുന്നത് പാക് ലീഗിൽ നിന്ന്

ന്യൂഡൽഹി: വിരലിന് പൊട്ടലേറ്റ് ഐപിഎല്ലിൽ നിന്ന് പുറത്തായ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാകസ്വെല്ലിന് പകരം മിച്ചൽ ഓവനെ ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്സ്. മൂന്ന് കോടി രൂപക്കാണ് ഓസീസ് താരത്തെ പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചത്. നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗിലെ (പിഎസ്എൽ) പെഷാവർ സാൽമിയുടെ താരമാണ് ഓവൻ.
പിഎസ്എൽ കാരണം ഐപിഎല്ലിന് താരങ്ങളെ കിട്ടുന്നില്ലെന്നു പഞ്ചാബ് കിങ്സ് പരിശീലകൻ റിക്കി പോണ്ടിങ് നേരത്തെ പരാതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിഎസ്എൽ താരത്തെ പഞ്ചാബ് ടീമിലെത്തിച്ചത്. മെയ് ഒമ്പത് വരെ ഓവന് പിഎസ്എല്ലിൽ കളിയുണ്ട്. ഇതിന് ശേഷമാകും താരം പഞ്ചാബിനൊപ്പം ചേരുക. കരിയറിൽ ഇതുവരെ 34 ടി20 മത്സരങ്ങളിൽ കളിച്ച ഓവൻ രണ്ട് സെഞ്ചുറി അടക്കം 646 റൺസും 10 വിക്കറ്റും നേടിയിട്ടുണ്ട്.
അതേസമയം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരത്തിനാണ് മാക്‌സ്‌വെല്ലിന് പരിക്കേറ്റത്. സീസണിൽ 4.2 കോടി മുടക്കിയാണ് പഞ്ചാബ് മാക്‌സ്‌വെല്ലിനെ തട്ടകത്തിലെത്തിച്ചത്. എന്നാൽ ഫോ കണ്ടെത്താനാവാതെ താരം കളികളിൽ നിരാശപ്പെടുത്തി. ഇതിന് പിന്നാലെയാണ് പരിക്ക്. ഏഴ് മത്സരങ്ങളിൽ നിന്ന് ആകെ 48 റൺസാണ് താരത്തിന്റെ സമ്പാദ്യം. നാല് വിക്കറ്റും നേടി.









0 comments