ad
Deshabhimani

മാക്‌സ്‌വെല്ലും കമ്മിൻസുമില്ല; ഇന്ത്യയ്ക്കെതിരെ ഓസീസിനെ മിച്ചൽ മാർഷ് നയിക്കും

aus
വെബ് ഡെസ്ക്

Published on Oct 07, 2025, 01:25 PM | 1 min read

മെൽബൺ: ഇന്ത്യയ്ക്കെതിരെ ഏകദിന, ട്വന്റി20 പരമ്പരകളിൽ ഓസീസിനെ മിച്ചൽ മാർഷ് നയിക്കും. ക്യാപ്‌റ്റൻ പാറ്റ്‌ കമ്മിൻസ് പരിക്കിന് പിടിയിലായതോടെയാണ് ക്യാപ്റ്റൻ ചുമതല വീണ്ടും മാർഷിലേക്ക് എത്തിയത്. പരിക്കേറ്റ ഗ്ലെൻ മാക്‌സ്‌വെല്ലിനും ഇന്ത്യയ്ക്കെതിരായ പരമ്പര നഷ്ടമാകും. ട്വന്റി20യിൽനിന്ന് വിരമിച്ച പേസർ മിച്ചൽ സ്റ്റാർക്ക് ഏകദിനത്തിൽ ഇടംപിടിച്ചു. കമ്മിൻസിന്റെ അഭാവത്തിൽ ഇന്ത്യയ്ക്കെതിരായ പേസ് ആക്രമണം സ്റ്റാർക്ക് നയിക്കും. മാത്യു ഷോർട്ടും മിച്ചൽ ഓവനും ഏകദിന ടീമിലേക്കു തിരിച്ചെത്തിയപ്പോൾ ജോഷ് ഇംഗ്ലിസും നഥാൻ എല്ലിസും ട്വന്റി20 ടീമിലും ഇടംപിടിച്ചു.




അതേസമയം ഓസീസിനെതിരായ പരമ്പരിയിൽ മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‍ലിയും ഇന്ത്യൻ ഏകദിനടീമിൽ തിരിച്ചെത്തി. 2025 ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഇന്ത്യൻ ജേഴ്‌സി അണിയുന്നത്. എന്നാൽ രോഹിത്തിന് നായകസ്ഥാനം നഷ്ടമായി. ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗിൽ ഏകദിനത്തിലും ടീമിനെ നയിക്കും. ഉപനായകനായി ശ്രേയസ് അയ്യർ ടീമിൽ ഇടംപിടിച്ചു. എന്നാൽ മലയാളി താരം സഞ്ജു സാംസൺ ടീമില്ല. ഋഷഭ് പന്തിന് പരിക്കേറ്റതോടെ കെ എൽ രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പർ. രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേലും ടീമിലുണ്ട്. പേസർ ജസ്പ്രീത് ബുംറയ്ക്ക വിശ്രമം അനുവദിച്ചപ്പോൾ യശസ്വി ജയ്‌സ്വാൾ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവരും ടീമിലിടം നേടി.


ട്വൻറി 20 പരമ്പരയിൽ സൂര്യകുമാർ തന്നെ ടീമിനെ നയിക്കും. ടീമിൽ സഞ്ജു ഇടം നേടി. മൂന്ന് ഏകദിനവും അഞ്ച് ട്വന്റി 20 മത്സരങ്ങളും പരമ്പരയിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home