എതിരാളി പാകിസ്ഥാൻ ; സെമി ബഹിഷ്കരിച്ച് ഇന്ത്യ ലെജൻഡ്സ്


Sports Desk
Published on Jul 31, 2025, 12:00 AM | 1 min read
എഡ്ജ്ബാസ്റ്റൺ
ലെജൻഡ്സ് ലോക ചാമ്പ്യൻഷിപ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരായ സെമി ഇന്ത്യൻ ടീം ബഹിഷ്കരിച്ചു. ഇതോടെ പാകിസ്ഥാൻ ഫൈനലിലേക്ക് മുന്നേറി. ഇന്നാണ് സെമി നടക്കേണ്ടിയിരുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്ഥാനുമായി കളിച്ചിരുന്നില്ല. പോയിന്റ് വീതം വയ്ക്കുകയായിരുന്നു.
യുവരാജ് സിങ്, സുരേഷ് റെയ്ന, ഹർഭജൻ സിങ്, പീയുഷ് ചൗള, യൂസഫ് പഠാൻ, റോബിൻ ഉത്തപ്പ തുടങ്ങിയ കളിക്കാരെല്ലാം പാകിസ്ഥാനുമായി കളിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
അതിനിടെ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇരു ടീമുകളും മുഖാമുഖം വരുന്നുണ്ട്. സെപ്തംബർ 14നാണ് കളി. വനിതാ ഏകദിന ലോകകപ്പിൽ ഒക്ടോബർ ആറിന് ഇന്ത്യ–പാക് മത്സരമുണ്ട്. ബിസിസിഐ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.









0 comments