ഡൽഹിയെ തകർത്ത് കൊൽക്കത്ത

Kolkata Knight Riders won

അങ്ക്‌കൃഷ്‌ രഘുവൻഷി

avatar
Sports Desk

Published on Apr 30, 2025, 03:19 AM | 1 min read


ന്യൂഡൽഹി : ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന് 14 റൺ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത കൊൽക്കത്ത ഒമ്പത്‌ വിക്കറ്റ്‌ നഷ്ടത്തിൽ 204 റണ്ണെടുത്തു. മറുപടിക്കെത്തിയ ഡൽഹിയുടെ പോരാട്ടം 19.5 ഓവറിൽ ഒമ്പതിന് 190ൽ അവസാനിച്ചു.


ഫാഫ് ഡു പ്ലെസിസിന്റെ തകർപ്പൻ ബാറ്റിങ് പ്രകടനം ഡൽഹിക്ക് പ്രതീക്ഷ നൽകിയതാണ്. എന്നാൽ 45 പന്തിൽ 62 റണ്ണെടുത്ത ഡു പ്ലെസിസിനെ സുനിൽ നരെയ്ൻ പുറത്താക്കിയതോടെ കൊൽക്കത്ത നിയന്ത്രണം നേടി. അവസാന ഓവറുകളിൽ വിപ്രജ് നിഗം (19 പന്തിൽ 38) നടത്തിയ പോരാട്ടത്തിനും ഡൽഹിയെ ജയത്തിലെത്തിക്കാനായില്ല. ക്യാപ്റ്റൻ അക്സർ പട്ടേലും (23 പന്തിൽ 43) പൊരുതി. നരെയ്ൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.


മുപ്പത്തിരണ്ട്‌ പന്തിൽ 44 റണ്ണെടുത്ത അങ്ക്‌കൃഷ്‌ രഘുവൻഷിയാണ്‌ കൊൽക്കത്തയുടെ ടോപ്‌ സ്‌കോറർ. റിങ്കു സിങ്‌ (25 പന്തിൽ 36), ക്യാപ്‌റ്റൻ അജിൻക്യ രഹാനെ (14 പന്തിൽ 26), സുനിൽ നരെയ്‌ൻ (16 പന്തിൽ 27), റഹ്‌മാനുള്ള ഗുർബാസ്‌ (12 പന്തിൽ 26) എന്നിവർ പിന്തുണ നൽകി.


മികച്ച തുടക്കമാണ്‌ ഗുർബാസും നരെയ്‌നും കൊൽക്കത്തയ്‌ക്ക്‌ നൽകിയത്‌. മൂന്നോവറിൽ 48 റണ്ണടിച്ചാണ്‌ സഖ്യം പിരിഞ്ഞത്‌. മൂന്നാമനായെത്തിയ രഹാനെയും തകർപ്പൻ തുടക്കം നേടിയതോടെ കൊൽക്കത്ത കുതിച്ചു. എന്നാൽ നരെയ്‌നെ വിപ്രജ്‌ നിഗവും രഹാനെയെയും വെങ്കടേഷ്‌ അയ്യരെയും (5 പന്തിൽ 7) ക്യാപ്‌റ്റൻ അക്‌സർ പട്ടേലും മടക്കിയതോടെ കൊൽക്കത്ത തളർന്നു. റിങ്കുവും അങ്ക്‌കൃഷും ചേർന്നാണ്‌ കളി തിരികെ പിടിച്ചത്‌. രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമായിരുന്നു അങ്ക്‌കൃഷിന്റെ ഇന്നിങ്‌സിൽ. അവസാന ഓവറുകളിൽ പക്ഷേ, കൊൽക്കത്തയ്‌ക്ക്‌ പ്രതീക്ഷിച്ച റണ്ണടിക്കാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Home