വെങ്കടേഷ് അയ്യർ 60 (29) തിളങ്ങി
ഈഡനിൽ കൊൽക്കത്ത ; 80 റണ്ണിന് ഹെെദരാബാദിനെ തോൽപ്പിച്ചു

image credit Kolkata Knight Riders facebook
കൊൽക്കത്ത : സ്വന്തം തട്ടകമായ ഈഡൻ ഗാർഡനിൽ ഓൾറൗണ്ട് മികവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 80 റണ്ണിന് തകർത്തു. 29 പന്തിൽ 60 റണ്ണെടുത്ത വെങ്കടേഷ് അയ്യർ, അങ്ക്‌കൃഷ് രഘുവൻഷി (50), ക്യാപ്‌റ്റൻ അജിൻക്യ രഹാനെ (38) എന്നിവർ കൊൽക്കത്തക്കായി ബാറ്റിങ്ങിൽ തിളങ്ങി. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി വൈഭവ് അറോറയും വരുൺ ചക്രവർത്തിയും വിജയത്തിൽ പങ്കാളികളായി. ആന്ദ്രേ റസലിന് രണ്ട് വിക്കറ്റുണ്ട്.
സ്‌കോർ: കൊൽക്കത്ത 200/6, ഹൈദരാബാദ് 120(16.4).
കൂറ്റനടിക്കാരുള്ള ഹൈദരാബാദിന്റെ മറുപടി ദയനീയമായിരുന്നു. ഹെൻറിച്ച് ക്ലാസെൻ(33) മാത്രമാണ് പൊരുതിയത്. ഇഷാൻ കിഷനും(2) ട്രാവിസ് ഹെഡ്ഡും(4) അഭിഷേക് ശർമയും (2) മങ്ങി.
ഈഡൻ ഗാർഡനിൽ ടോസ് നേടിയ ഹൈദരാബാദ് കൊൽക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അഞ്ച് ഓവറിൽ 38/2 എന്ന സ്‌കോറിൽ പകച്ചുപോയ ടീമിന് ക്യാപ്‌റ്റൻ രഹാനെ മികച്ച കപ്പിത്താനായി. 27 പന്തിൽ നാല് സിക്‌സറും ഒരു ഫോറും പിറന്നു. അങ്ക്‌കൃഷ് 32 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സറും അടിച്ചാണ് മടങ്ങിയത്.
വെങ്കിടേഷിനൊപ്പം ചേർന്ന റിങ്കു സിങ് സ്‌കോർ ഉയർത്തി. വെങ്കിടേഷ് 29 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്‌സറുമടിച്ചു. റിങ്കു സിങ് 17 പന്തിൽ 32 റണ്ണുമായി പുറത്തായില്ല. നാല് ഫോറും ഒരു സിക്‌സറുമാണ് സമ്പാദ്യം. അവസാന അഞ്ച് ഓവറിൽ 78 റണ്ണാണ് കൊൽക്കത്ത അടിച്ചുകൂട്ടിയത്.









0 comments