ചാമ്പ്യൻമാർ പുറത്തേക്ക് ; കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകൾ മങ്ങി

Kolkata Knight Riders
avatar
Sports Desk

Published on May 08, 2025, 04:00 AM | 1 min read


കൊൽക്കത്ത

ഐപിഎൽ ക്രിക്കറ്റിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകൾ മങ്ങി. നിർണായക മത്സരത്തിൽ ചെന്നെെ സൂപ്പർ കിങ്സിനോട് രണ്ട് വിക്കറ്റിന് തോറ്റു. ആദ്യം ബാറ്റ്‌ ചെയ്‌ത കൊൽക്കത്ത ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 179 റണ്ണെടുത്തു. മറുപടിക്കെത്തിയ ചെന്നെ രണ്ട് പന്ത് ശേഷിക്കെ ജയംനേടി.


അവസാന ഓവറിൽ ജയിക്കാൻ എട്ട് റൺ വേണ്ടിയിരിക്കെ ആന്ദ്രേ റസെലിന്റെ ആദ്യ പന്ത് സിക്സർ പറത്തി ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി (18 പന്തിൽ 17*) ചെന്നെെയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. ഡെവാൾഡ് ബ്രെവിസ് (25 പന്തിൽ 52), ശിവം ദുബെ (40 പന്തിൽ 45), ഉർവിൽ പട്ടേൽ (11 പന്തിൽ 31) എന്നിവർ ജയത്തിന് അടിത്തറയിട്ടു. വെെഭവ് അറോറയുടെ ഒരോവറിൽ 30 റണ്ണടിച്ച ബ്രെവിസിന്റെ പ്രകടനം നിർണായകമായി. ക്യാപ്‌റ്റൻ അജിൻക്യ രഹാനെയാണ്‌ (33 പന്തിൽ 48) കൊൽക്കത്തയുടെ ടോപ്‌സ്‌കോറർ. ആന്ദ്രേ റസൽ 38 റണ്ണുമായി പിന്തുണച്ചു. ചെന്നൈയ്‌ക്കായി സ്‌പിന്നർ നൂർ അഹമ്മദ്‌ നാല്‌ വിക്കറ്റെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home