ad
Deshabhimani

print edition കേരള ക്രിക്കറ്റ്‌ ലീഗ്‌ ; കളം പിടിക്കാൻ ടീമുകൾ

KCL

തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന കാലിക്കറ്റ്‌ ഗ്ലോബ്‌സ്‌റ്റാർസ്‌ ടീം

വെബ് ഡെസ്ക്

Published on Aug 10, 2026, 01:30 AM | 1 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ്‌ (കെസിഎൽ) മൂന്നാം സീസണിനായി ആറ്‌ ടീമുകളും ഒരുക്കം സജീവമാക്കി. ക്യാപ്‌റ്റൻമാരെ പ്രഖ്യാപിച്ച്‌ അവസാനവട്ട പരിശീലനത്തിലേക്ക്‌ കടന്നു. കളിക്കാരെ കായികമായും മാനസികമായും സജ്ജരാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ്‌ പുരോഗമിക്കുന്നത്‌. 20 മുതൽ തിരുവനന്തപുരം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിലാണ്‌ കളികൾ.

കാലിക്കറ്റ്‌ ഗ്ലോബ്‌സ്‌റ്റാർസ്‌ തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിലാണ്‌ തയ്യാറെടുപ്പ്‌. മുഖ്യകോച്ച്‌ എൻ പി ബിജുമോന്റെ നേതൃത്വത്തിൽ നടന്ന ആദ്യ സെഷനിൽ ടീമിലെ 16 അംഗങ്ങളും പങ്കെടുത്തു. ട്രിവാൻഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിന് മുഖ്യ പരിശീലകൻ അഭിഷേക് മോഹൻ നേതൃത്വം നൽകുന്നു. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച കൃഷ്ണപ്രസാദ് തുടരുന്നു. സിജോമോൻ ജോസഫാണ് വൈസ് ക്യാപ്റ്റൻ.


കിരീടം ലക്ഷ്യമാക്കിയുള്ള തയ്യാറെടുപ്പിലാണ്‌ ആലപ്പി റിപ്പിൾസ്. സച്ചിൻ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും ജലജ് സക്‌സേനയും അടങ്ങുന്ന പരിചയസമ്പന്നർക്കൊപ്പം യുവപ്രതിഭകളും ഉൾപ്പെടുന്ന ശക്തമായ ടീമാണ്‌. കൊല്ലം സെയിലേഴ്സിനെ രണ്ട് തവണ ഫൈനലിലെത്തിക്കുകയും ഒരു തവണ ചാമ്പ്യന്മാരാക്കുകയും ചെയ്ത പരിചയസമ്പന്നനായ സച്ചിൻ ബേബിയാണ് ക്യാപ്‌റ്റൻ. മുൻ കേരള താരം നിഖിലേഷ് സുരേന്ദ്രനാണ് മുഖ്യപരിശീലകൻ. നിലവിലെ റണ്ണറപ്പായ ഏരീസ്‌ കൊല്ലം സെയിലേഴ്‌സ്‌ ടീമിനെ വത്സൽ ഗോവിന്ദാണ്‌ നയിക്കുന്നത്‌. അഭിഷേക്‌ ജെ നായർ വൈസ്‌ക്യാപ്‌റ്റനാണ്‌. കെ കെ ജിയാസാണ്‌ പരിശീലകൻ. ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്‌ ക്യാപ്‌റ്റൻ സാലി സാംസണിന്റെ നേതൃത്വത്തിലാണ്‌ പരിശീലനം. ബേസിൽ തമ്പിയാണ്‌ വൈസ്‌ക്യാപ്‌റ്റൻ. തൃശൂർ ടൈറ്റൻസിനെ ഓൾറ‍ൗണ്ടർ എം എസ്‌ അഖിലാണ്‌ നയിക്കുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home