ad
Deshabhimani

ലേബർ കോഡുകൾ പിൻവലിക്കണം

ഷോപ്‌സ്‌ ആൻഡ് കൊമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു

ഷോപ്‌സ്‌ ആൻഡ് കൊമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 10, 2026, 02:27 AM | 1 min read

സ്വന്തം ലേഖകൻ വടകര കേന്ദ്ര സർക്കാർ നടപ്പാക്കിയ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ഷോപ്‌സ്‌ ആൻഡ് കൊമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മിനിമം വേജസ് പുതുക്കി നിശ്ചയിക്കുക, താമരശേരി ഫ്രഷ് കട്ട് തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. കേളുഏട്ടൻ–പി പി ശങ്കരൻ സ്മാരകത്തിലെ വി പി സുരേന്ദ്രൻ നഗറിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കെ പി അനിൽ കുമാർ അധ്യക്ഷനായി. പവിത്രൻ കുറ്റ്യാടി അനുശോചന പ്രമേയവും കെ അജിത രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മഞ്ജുള പേരാമ്പ്ര, പി ഹരിദാസൻ, ജില്ലാ സെക്രട്ടറി കെ പി സജീഷ്, കെ എം സുരേന്ദ്രൻ, ശശി കുമാർ പേരാമ്പ്ര, വേണു കക്കട്ടിൽ തുടങ്ങിയവർ സംസാരിച്ചു. വി കെ വിനു സ്വാഗതം പറഞ്ഞു. ആദ്യകാല നേതാക്കളെയും കുടുംബങ്ങളെയും ആദരിച്ചു. ഭാരവാഹികൾ: കെ പി അനിൽ കുമാർ (പ്രസിഡന്റ്‌), കെ ടി പ്രേമൻ, ടി പവിത്രൻ, വി എ ബഷീർ, എ റിഷി (വൈസ് പ്രസിഡന്റുമാർ), കെ പി സജീഷ് (ജന. സെക്രട്ടറി), പി ഹരിദാസൻ, തേജാ ചന്ദ്രൻ, എം ശുഭ, പി അജിത കുമാരി (ജോ. സെക്രട്ടറിമാർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home