ad
Deshabhimani

സ്ത്രീ സുരക്ഷ പദ്ധതി അട്ടിമറി 30 കേന്ദ്രത്തിൽ 
ഇന്ന്‌ മഹിളാ ധർണ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2026, 03:00 AM | 1 min read

കാസർകോട്‌ സ്ത്രീ സുരക്ഷ പദ്ധതി അട്ടിമറിച്ച യുഡിഎഫ് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ തിങ്കളാഴ്‌ച വൈകിട്ട്‌ നാലിന്‌ ജില്ലയിൽ 30 കേന്ദ്രങ്ങളിൽ സായാഹ്ന ധർണ സംഘടിപ്പിക്കും. നഗരസഭ, പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ വൈകിട്ട്‌ നാലിനാണ്‌ ധർണ. സ്ത്രീ സുരക്ഷ പദ്ധതിയുടെ ഗുണഭോക്താക്കളും മഹിള അസോസിയേഷൻ പ്രവർത്തകരും അണിനിരക്കും. കാസർകോട്ട്‌ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എം സുമതിയും പടുപ്പിൽ ജില്ലാ സെക്രട്ടറി പി ബേബിയും ഉദ്‌ഘാടനംചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി സി സുബൈദ ചെറുവത്തൂരിലും എ പി ഉഷ കാഞ്ഞങ്ങാട്ടും ഉദ്‌ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home