ad
Deshabhimani

തണ്ണീർമുക്കം ബണ്ടിലെ പോള നീക്കി

adinjukoodiya polayum pullum

തണ്ണീർമുക്കം ബണ്ടിലെ വെച്ചൂർ ഭാഗത്തുള്ള പോളയും മറ്റും നീക്കം ചെയ്യുന്നു.

വെബ് ഡെസ്ക്

Published on Aug 10, 2026, 04:00 AM | 1 min read

കുമരകം ആലപ്പുഴ – കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന തണ്ണീർമുക്കം ബണ്ടിന് സമീപം അടിഞ്ഞുകൂടിയ പോളയും പുല്ലും ഒടുവിൽ നീക്കംചെയ്‌തു. കിഴക്കുനിന്നുള്ള വെള്ളം കായലിലേക്ക് ഒഴുകിപ്പോകാനാകാതെ കുമരകവും സമീപ പ്രദേശങ്ങളും വെള്ളപ്പൊക്കത്തിൽ വലയുന്നതിനിടയിലാണ്‌ പോളനീക്കിയത്‌. കുമരകം, തിരുവാർപ്പ്‌, അയ്‌മനം, ആർപ്പൂക്കര, നീണ്ടൂർ, വെച്ചൂർ മേഖലകളിൽ വെള്ളം കെട്ടിക്കിടന്ന്‌ വൻദുരിതമാണ് ഉണ്ടായത്. പ്രളയസമാന സാഹചര്യം നിലനിൽക്കുന്ന സമയത്ത് ബണ്ടിലെ പായലും മറ്റും നീക്കാൻ അധികാരികൾ നടപടിയെടുത്തില്ല. ഒഴുക്ക്‌ സുഗമമാക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യവും ശക്തമായിരുന്നു. സമീപത്തെ താഴ്‌ന്ന പ്രദേശങ്ങൾ ദുരിതത്തിലായ സാഹചര്യത്തിൽ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ നടത്തിയ അടിയന്തര ഇടപെടലിലാണ് പ്രതിസന്ധിക്ക് പരിഹാരമായത്. തുടർന്ന് അധികൃതർ ഇടപെട്ട് ബണ്ടിന് സമീപത്തെ പോളയും പുല്ലും നീക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. വെള്ളം കായലിലേക്ക് തടസ്സമില്ലാതെ ഒഴുകിപ്പോകാൻ ആവശ്യമായ സാഹചര്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ശുചീകരണ യന്ത്രങ്ങൾക്ക് സാങ്കേതിക തകരാർ സംഭവിച്ചത് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. പിന്നീട് യന്ത്രങ്ങൾ മാറ്റിസ്ഥാപിച്ചും തൊഴിലാളികളെ ഏർപ്പാടാക്കിയും പോള നീക്കം വേഗത്തിലാക്കുകയായിരുന്നു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home