ad
Deshabhimani

വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധജ്വാല തെളിച്ചു

ഇരുട്ടിലാക്കരുത്‌ സർക്കാരേ

naadaake jwaalakal thelichu

പ്രതിഷേധ ജ്വാലയുടെ ഭാഗമായി ആർപ്പൂക്കര വില്ലൂന്നിയിലെ പുന്നവേലിയിൽ വീട്ടിൽ ദീപം തെളിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Aug 10, 2026, 03:57 AM | 1 min read

കോട്ടയം വൈദ്യുതി മുടക്കി കേരളത്തെ ഇരുട്ടിലാക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ നാടാകെ ജ്വാലകൾ തെളിച്ചു. സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ ഒരുലക്ഷത്തിലധികം വീടുകളിലാണ്‌ പ്രതിഷേധജ്വാല തെളിച്ചത്‌. പത്തുവർഷം ഇല്ലാതിരുന്ന പവർ കട്ടിനെ തിരികെയെത്തിച്ച്‌ യുഡിഎഫ്‌ സർക്കാർ ജനത്തെയാകെ വലയ്‌ക്കുകയാണ്‌. ആശുപത്രികളുടെ പ്രവർത്തനത്തെപ്പോലും പവർ കട്ട്‌ ബാധിക്കുന്നു. ഇതിനെതിരെയാണ്‌ ഞായർ രാത്രി വീടുകളിൽ ലൈറ്റുകളണച്ച്‌ പ്രതിഷേധജ്വാലയായി മെഴുകുതിരികൾ കത്തിച്ചത്‌. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ, ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, മുതിർന്ന നേതാവ് കെ ജെ തോമസ് തുടങ്ങിയ നേതാക്കൾ വീടുകളിൽ ജ്വാല തെളിച്ച്‌ മഹാപ്രതിഷേധത്തിൽ പങ്കാളികളായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home