3000 പേർ അണിചേരും ജയിൽ നിറക്കൽ സമരം ഇന്ന്

കാസർകോട് കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സംയുക്ത കിസാൻ മോർച്ചയുടെയും കർഷകത്തൊഴിലാളി യൂണിയനുകളുടെയും നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ജയിൽ നിറക്കൽ സമരത്തിന്റെ ഭാഗമായി തിങ്കളാഴ്‌ച ജില്ലയിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിക്കും. സമരത്തിൽ മൂവായിരത്തോളം പേർ അണിനിരക്കും. രാവിലെ ആറ് മുതൽ ഉപരോധം തുടങ്ങും. ഒമ്പതിന് കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്തെ പെട്രോൾ പമ്പിന് സമീപത്തുനിന്ന് പ്രകടനം ആരംഭിക്കും. സമരം കിസാൻസഭ സംസ്ഥാന പ്രസിഡന്റ് കെ വി വസന്തകുമാർ ഉദ്ഘാടനംചെയ്യും. തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾ പിൻവലിക്കുക, കാർഷിക വിളകൾക്ക് സ്വാമിനാഥൻ കമീഷൻ ശുപാർശ ചെയ്‌ത താങ്ങുവില ഉറപ്പാക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.







0 comments