ജില്ലാ ആശുപത്രിയെ തകര്‍ക്കാന്‍ അനുവദിക്കില്ല ഡിവൈഎഫ്ഐ പ്രതിഷേധമാര്‍ച്ച് ഇന്ന്

കാഞ്ഞങ്ങാട് എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ മികച്ച ആരോഗ്യകേന്ദ്രങ്ങളിലൊന്നായി ഉയര്‍ത്തിക്കൊണ്ടുവന്ന കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന യുഡിഎഫ് നയത്തിനെതിരെ ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്‌ച പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 10ന് ഡിഎംഒ ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ച് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനംചെയ്യും. കൂളിയങ്കാലില്‍നിന്ന് പ്രകടനം ആരംഭിക്കും.







0 comments