ad
Deshabhimani

തൊഴിലാളി – കർഷക ഉപരോധം ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2026, 03:54 AM | 1 min read

കോട്ടയം ട്രേഡ് യൂണിയനുകൾ, കർഷക, കർഷകത്തൊഴിലാളി സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ തിങ്കൾ രാവിലെ കോട്ടയം ഹെഡ് പോസ്‌റ്റ്ഓഫീസ് ഉപരോധിക്കും. കേന്ദ്ര സർക്കാർ തൊഴിൽ -– കാർഷിക മേഖലകളിൽ അനുദിനം സ്വീകരിച്ചുകൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ ദേശീയതലത്തിൽ നടത്തുന്ന ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായാണ്‌ ഉപരോധം. ആയിരക്കണക്കിന് തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും പങ്കെടുക്കുന്ന സമരം കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എൻ ബാലഗോപാൽ എംഎൽഎ ഉദ്ഘാടനംചെയ്യും. തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷകദ്രോഹ നയങ്ങൾ ഉപേക്ഷിക്കുക, ഇന്ത്യൻ കാർഷികമേഖലയെ തകർക്കുന്ന ഇൻഡോ -– യുഎസ് വ്യാപാരക്കരാർ റദ്ദാക്കുക, കാർഷികോൽപന്നങ്ങൾക്ക് മികച്ച സംഭരണവില നിശ്ചയിക്കുക, കർഷകത്തൊഴിലാളികൾക്ക് ദേശീയ മിനിമം വേതനം നിശ്ചയിക്കുക, മിനിമം വേതനം 26,000 രൂപയും ഇപിഎഫ് മിനിമം പെൻഷൻ 9,000 രൂപയായും ഉയർത്തുക, പാചകവാതകത്തിന്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വിലവർധന പിൻവലിക്കുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ഗിഗ്- പ്ലാറ്റ്ഫോം തൊഴിലാളി സംരക്ഷണ നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധസമരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home