ad
Deshabhimani

ഉളിയത്തുകടവ്–- മംഗളൂരു 
പട്ടിണിജാഥയുടെ ഓർമ പുതുക്കി

ഉളിയത്തുകടവ്-–മംഗളൂരു പട്ടിണിജാഥ അനുസ്മരണം കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം കെ കുഞ്ഞിരാമൻ ഉദ്ഘാടനംചെയ്യുന്നു ​
വെബ് ഡെസ്ക്

Published on Aug 10, 2026, 03:00 AM | 1 min read

തൃക്കരിപ്പൂർ കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 1938–-ലെ ഉളിയത്തുകടവ്–-മംഗളൂരു പട്ടിണിജാഥ അനുസ്മരണം ‘ചരിത്രയോർമ' സംഘടിപ്പിച്ചു. ഇളമ്പച്ചിയിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം കെ കുഞ്ഞിരാമൻ ഉദ്ഘാടനംചെയ്തു. ടി എസ് തിരുമുമ്പ്, കെ മാധവൻ, ഓലക്കാരൻ ചെറിയമ്പു എന്നിവർ നയിച്ച ഒളവറ ഉളിയത്തുകടവിൽനിന്ന് മംഗളൂരുവിലേക്കുള്ള സംഘടിപ്പിച്ച പട്ടിണിജാഥയുടെ ഓർമ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നതായുരുന്നു പരിപാടിയുടെ ലക്ഷ്യം. ​സംഘാടകസമിതി ചെയർമാൻ എം വി യൂസഫ് അലി അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി വി പി പി മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. കർഷകസംഘം മുതിർന്ന നേതാവ് എം വി കോമൻനമ്പ്യാർ, ​പി വി തമ്പാൻ, സി ബാലൻ, എം ഗംഗാധരൻ, പി സി പ്രസന്ന, കെ വി അമ്പു, എം പി കരുണാകരൻ, ടി നാരായണൻ, ടി വി കുഞ്ഞികൃഷ്ണൻ, പി വി ചന്ദ്രൻ, വി വി ജാനകി, ഒ ജാനകി എന്നിവർ സംസാരിച്ചു. കൺവീനർ കെ പി കമലാക്ഷൻ സ്വാഗതംപറഞ്ഞു. ഉളിയംകടവിൽനിന്ന് ഇളമ്പച്ചിയിലേക്ക് ജാഥയും സംഘടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home