ad
Deshabhimani

ജില്ലയിൽ 50,000 പേരെ 
എകെഎസ്സിൽ അംഗങ്ങളാക്കും

എകെഎസ് മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ജില്ലാ ഉദ്ഘാടനം പന്നിത്തടം ഉന്നതിയിലെ കാരിച്ചിയമ്മയ്ക്ക് മെമ്പർഷിപ്പ് 
 നൽകി ജില്ലാ സെക്രട്ടറി അശോകൻ കുന്നൂച്ചി നിർവഹിക്കുന്നു
വെബ് ഡെസ്ക്

Published on Aug 10, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട് ആദിവാസി ക്ഷേമ സമിതിയിൽ 50,000 പേരെ അംഗങ്ങളാക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മെമ്പർഷിപ്പ്‌ പ്രചാരണത്തിന്റെ ജില്ലാ ഉദ്ഘാടനം നീലേശ്വരം പന്നിത്തടം ഉന്നതിയിലെ കാരിച്ചിയമ്മയ്ക്ക് ആദ്യ മെമ്പർഷിപ്പ് നൽകി ജില്ല സെക്രട്ടറി അശോകൻ കുന്നൂച്ചി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് സി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. കെ കെ തമ്പാൻ, രവീന്ദ്രൻ, രമ്യ ഹരീഷ്, സതീഷ്, എം രാധിക, ഊര് മൂപ്പൻ കുട്ടികൃഷ്ണൻ എന്നിവർ സംസാരിച്ചു. എരിയാ സെക്രട്ടറി കെ വി പ്രമോദ് സ്വാഗതവും എം ബി രാഘവൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home