ad
Deshabhimani

വെള്ളം കയറിയ വീടുകൾ 
വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

വീടും പരിസരവും വൃത്തിയാക്കാൻ ബ്ലീച്ചിങ് പൗഡർ ലായനി ഉപയോഗിക്കാം
വെബ് ഡെസ്ക്

Published on Aug 10, 2026, 02:29 AM | 1 min read

കോഴിക്കോട്  വീടും പരിസരവും വൃത്തിയാക്കാൻ ബ്ലീച്ചിങ് പൗഡർ ലായനി ഉപയോഗിക്കാം (10 ലിറ്റർ വെള്ളത്തിൽ 150 ഗ്രാം ബ്ലീച്ചിങ് പൗഡർ കലക്കി ഉപയോഗിക്കുക). ചൂടുവെള്ളവും ബ്ലീച്ചിങ് പൗഡർ ലായനിയും ഉപയോഗിച്ച് വേണം നിലം വൃത്തിയാക്കാൻ. ബ്ലീച്ചിങ് പൗഡറിന് പകരം ഡിറ്റർജെന്റും ഉപയോഗിക്കാം എല്ലാ വീട്ടുപകരണങ്ങളും വസ്തുക്കളും നന്നായി തുടച്ചുവൃത്തിയാക്കണം വസ്ത്രങ്ങൾ 60 ഡിഗ്രി ചൂടുവെള്ളത്തിൽ ഡിറ്റർജെന്റിൽ കഴുകുക ഫ്രിഡ്ജിനകത്ത് അഴുകിയ ഭക്ഷണ പദാർഥങ്ങൾ ഉണ്ടെങ്കിൽ അവ മീഥെയിൻ ഗ്യാസ് ഉണ്ടാക്കും. തുറക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം കിണറ്റിലെ 
സൂപ്പർ ക്ലോറിനേഷൻ കിണറ്റിലെ വെള്ളത്തിന്റെ അളവനുസരിച്ച് 1,000 ലിറ്ററിന് അഞ്ച്‌ ഗ്രാം എന്ന നിലയിൽ ബ്ലീച്ചിങ് പൗഡർ എടുക്കുക. ഒരു ബക്കറ്റിൽ ഈ ബ്ലീച്ചിങ് പൗഡർ കുഴമ്പുപരുവത്തിൽ ആക്കിയ ശേഷം അതിലേക്ക് മുക്കാൽ ബക്കറ്റോളം വെള്ളം നിറയ്‌ക്കുകയും 10 മിനിറ്റിനുശേഷം അതിന്റെ മുകളിലെ ക്ലോറിൻ കലർന്ന തെളി കിണറ്റിലേക്ക് കപ്പിയുടെയും കയറിന്റെയും സഹായത്തോടെ താഴ്‌ത്തേണ്ടതാണ്. ഒരു മണിക്കൂറിനുശേഷം മാത്രമേ ഈ വെള്ളം ഉപയോഗിക്കാവൂ. ​ അസുഖങ്ങളെക്കുറിച്ച് പനി, ശരീരവേദന, തലവേദന, മൂത്രത്തിലെ കടുംനിറം, ശരീരത്തിലേ തിണർപ്പ്‌, അമിതമായ വയറുവേദന, വയറിളക്കം, നിർത്താത്ത ഛർദി, കലശലായ ചുമ എന്നിങ്ങനെയുള്ള ലക്ഷണങ്ങളുള്ളവർ ഉടനടി വൈദ്യസഹായം തേടുക എലിപ്പനി, ഡെങ്കിപ്പനി, കോളറ, ടൈഫോയ്‌ഡ്, ഹെപ്പറ്റൈറ്റിസ് എന്നിങ്ങനെ പലവിധ അസുഖങ്ങളും വെള്ളപ്പൊക്ക സമയത്തോ, അതിനുശേഷമുള്ള ആഴ്‌ചകളിലോ പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ട്. ചെളിയിലും മറ്റും വൃത്തിയാക്കുന്നവർ മുൻകരുതലായി ഡോക്‌സിസൈക്ലിൻ ഗുളിക (100 mg യുടെ രണ്ടുഗുളിക ) കഴിക്കുന്നതുവഴി എലിപ്പനി തടയാം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home