കേരള ക്രിക്കറ്റ് ലീഗ്: ഇമ്രാന് സെഞ്ചുറി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിന്റെ യുവതാരം അഹമ്മദ് ഇമ്രാന് സെഞ്ചുറി. കലിക്കറ്റ് ഗ്ലോബ് സ്‌റ്റാഴ്‌സിനെതിരെയാണ് ഓപ്പണറുടെ നേട്ടം. 24 പന്തിൽ 50 തികച്ച താരം 54 പന്തിൽ സെഞ്ചുറി നേടി. 11 ഫോറും അഞ്ച് സിക്‌സറുമടക്കം 55 പന്തിൽ 100 റണ്ണടിച്ചു. തൃശൂർ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 209 റണ്ണെടുത്തു.
ആലപ്പി റിപ്പിൾസിനെ 34 റണ്ണിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ് രണ്ടാം ജയം നേടി. കൊച്ചിക്കായി നാല് വിക്കറ്റെടുത്ത മുഹമ്മദ് ആഷിഖാണ് കളിയിലെ താരം. സ്‌കോർ: കൊച്ചി 183/8, ആലപ്പി 149 (19.2). ആദ്യം ബാറ്റ് ചെയ്‌ത കൊച്ചിക്കായി ഓപ്പണർ വിനൂപ് മനോഹരൻ 66 റണ്ണെടുത്തു. സഞ്ജു സാംസൺ 22 പന്തിൽ13 റണ്ണെടുത്ത് പുറത്തായി. 13 പന്തിൽ പുറത്താകാതെ 31 റണ്ണെടുത്ത ആൽഫി ഫ്രാൻസിസാണ് സ്‌കോർ ഉയർത്തിയത്. ആലപ്പി നിരയിൽ അക്ഷയ്‌ചന്ദ്രൻ (33) മാത്രമാണ് പൊരുതിയത്. മുഹമ്മദ് ആഷിഖ് മൂന്ന് ഓവറിൽ 17 റൺ വഴങ്ങിയാണ് നാല് വിക്കറ്റെടുത്തത്. കെ എം ആസിഫിനും നാല് വിക്കറ്റുണ്ട്.









0 comments