കേരള ക്രിക്കറ്റ് ലീഗ് ; കൃഷ്‌ണപ്രസാദിന് സെഞ്ചുറിത്തിളക്കം

തൃശൂർ ടെെറ്റൻസിനെതിരെ സെഞ്ചുറി തികച്ച ട്രിവാൻഡ്രം റോയൽസ് ക്യാപ്റ്റൻ കൃഷ്ണപ്രസാദ്

Sports Desk
Published on Sep 03, 2025, 12:00 AM | 1 min read
തിരുവനന്തപുരം
കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസ് ക്യാപ്‌റ്റൻ കൃഷ്‌ണപ്രസാദിന് സെഞ്ചുറിത്തിളക്കം. തൃശൂർ ടൈറ്റൻസിനെതിരെ ഓപ്പണറായി ഇറങ്ങി 62 പന്തിൽ 119 റണ്ണുമായി പുറത്താകാതെനിന്നു. പത്ത് സിക്‌സറും ആറ് ഫോറും ബാറ്റിൽനിന്നും പിറന്നു. മത്സരം ട്രിവാൻഡ്രം 17 റണ്ണിന് ജയിച്ചു. സ്--കോർ: ട്രിവാൻഡ്രം 201/5, തൃശൂർ 184/8.
കൃഷ്ണപ്രസാദ് 54 പന്തിലാണ് 100 അടിച്ചത്. ഇൗ സീസണിൽ ദയനീയ പ്രകടനവുമായി സെമി കാണാതെ പുറത്തായ ട്രിവാൻഡ്രത്തിന് ക്യാപ്റ്റന്റെ സെഞ്ചുറിയും വിജയവും ആശ്വാസമായി.
കൊച്ചി ബ്ലൂ ടൈഗേഴ്സ് വിജയം തുടരുന്നു. കാലിക്കറ്റ് ഗ്ലോബ് സ്‌റ്റാർസിനെ മൂന്ന് വിക്കറ്റിന് കീഴടക്കി. ഒമ്പത് കളിയിൽ ഏഴ് ജയമടക്കം 14 പോയിന്റുമായി ഒന്നാമതാണ്. സെമിയിലെത്തിയ കൊച്ചി ഇന്ന് അവസാന മത്സരത്തിൽ ചാമ്പ്യൻമാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ നേരിടും. സഞ്‌ജു സാംസൺ ഇല്ലാതെയായിരുന്നു ഇത്തവണയും വിജയം. സ്‌കോർ: കാലിക്കറ്റ് 165/7, കൊച്ചി 167/7(19.3). ഓപ്പണറായി ഇറങ്ങി 29 പന്തിൽ 45 റണ്ണെടുത്ത എ ജിഷ്ണുവാണ് കളിയിലെ താരം.
സഞ്ജുവിന്റെ അഭാവത്തിൽ വിനൂപ് മനോഹരനൊപ്പം(16 പന്തിൽ 30) ഇന്നിങ്സ് തുടങ്ങിയ ജിഷ്‌ണു മൂന്ന് വീതം ഫോറും സിക്‌സറുമടിച്ചു. ക്യാപ്റ്റൻ സാലി സാംസനും(22) ജോബിൻ ജോബിയും(12) ചേർന്ന് മൂന്ന് പന്ത് ശേഷിക്കെ കൊച്ചിയെ ലക്ഷ്യത്തിലെത്തിച്ചു.
മാറ്റങ്ങളോടെയാണ് ഇരുടീമുകളും കളിക്കാനിറങ്ങിയത്. കാലിക്കറ്റിനായി എസ് എൻ അമീർ ഷായും അഭിറാമും അവസാന ഇലവനിൽ സ്ഥാനം പിടിച്ചു. രോഹൻ കുന്നുമ്മലിനൊപ്പം(13 പന്തിൽ 36) ഇന്നിങ്സ് തുറന്ന അമീർഷാ(16 പന്തിൽ 28) മികച്ച തുടക്കം സമ്മാനിക്കുകയും ചെയ്തു. ക്യാപ്‌റ്റന്റെ ചുമതലയിലെത്തിയ അഖിൽ സ്‌കറിയ ആദ്യ പന്തിൽ പുറത്തായി.
പോയിന്റ് പട്ടിക
(ടീം, കളി, ജയം, തോൽവി, പോയിന്റ്)
കൊച്ചി 9 7 2 14
കാലിക്കറ്റ് 9 5 4 10
തൃശൂർ 9 5 4 10
കൊല്ലം 8 4 4 8
ആലപ്പി 8 3 5 6
ട്രിവാൻഡ്രം 9 2 7 4









0 comments